പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി

2019 ജനുവരി മാസം 9 -ാം തീയതി നിത്യയിലേക്ക് പ്രവേശിച്ച മാതാവിനെക്കുറിച്ചുള്ള ഒരു അനുസ്മരണം. 


      (റെജി ഫിലിപ്പ്, ഫ്ളോറിഡ  / സന്തോഷ്‌ പന്തളം (Chief Editor in Landway News)


അസംബ്ലി ഓഫ് ഗോഡ് ദൈവസഭയിലെ ആദരണിയനായിരുന്ന ദൈവഭൃത്യന്‍ പാസ്റ്റര്‍ എന്‍.ജി. ഫിലിപ്പിന്‍റെയും സഹധര്‍മ്മിണി മറിയ ഫിലിപ്പിന്‍റെയും നാലമത്തെ പൈതലായി 1934 മെയ് മാസം 28 - ന് കേരളത്തിലെ ആലപ്പുഴജില്ലയുടെ നൂറനാട് എന്ന ഗ്രാമത്തിലായിരുന്നു തന്‍റെ ജനനം. സുവിശേഷികരണത്തില്‍ അതീവ തല്‍പ്പരനും നിത്യജിവന്‍റെ സന്ദേശം എത്തിയിട്ടില്ലാത്ത സ്ഥലങ്ങള്‍ക്ക് പ്രഥമഗണന നല്‍കിയിരുന്ന ഒരു പിതാവിന്‍റെ സ്വാധീനം തന്നില്‍ പ്രാവർത്തികമാക്കുകയും ബാല്യപ്രായത്തില്‍ തന്നെ സുവിശേഷ തല്‍പ്പരയാക്കി മാറ്റുകയും ചെയ്തു.

അതുകൊണ്ടുതന്നെ യുവതികള്‍ ജോലിയും, വിവാഹവും കുടുംബജീവിതവും മനക്കോട്ടകെട്ടി പകല്‍കിനാവുകളില്‍ കവിയുന്ന കൗമാരപ്രായത്തിന്‍റെ ഉച്ചസ്ഥായിലെത്തിയപ്പോള്‍ ആ കാലഘട്ടത്തില്‍ യുവതികളാരും കാലെടുത്തുവയ്ക്കാന്‍ തയ്യാറാകാത്ത മേഖലയിലേക്ക് സധൈര്യം മുന്നേറുവാന്‍ - വേദപഠനത്തിനായി ബൈബിള്‍ സ്കൂളിലേക്ക് പോകുവാന്‍ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ താന്‍ പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജില്‍ ചേര്‍ന്നു പഠിക്കുവാനിടയായി. ബൈബിള്‍ സ്കൂള്‍ ബിരുദാനന്തരം ആത്മഭാരത്തിന്‍റെ പ്രതീകമായിരുന്ന സുവിശേഷമറിയിക്കുവാന്‍ സന്നദ്ധനായിരുന്ന പാസ്റ്റര്‍ വി.എസ്. ജോര്‍ജുമായിട്ടുള്ള വിവാഹം നടന്നു. 

ഉത്സാഹികളും സേവനതല്‍പ്പരരും പ്രാര്‍ത്ഥന വീരരും ആത്മഭാരമുള്ളവരും സുവിശേഷാഗ്നി കെട്ടുപോകത്തതുമായ രണ്ടുപേര്‍ ഒത്തുചേര്‍ന്നാല്‍ ദൈവത്തിന് എന്തുചെയ്യാന്‍ കഴിയുമെന്നതിന് നല്ലൊരു തെളിവാണ്. തുടര്‍ന്നുള്ള സംവത്സരങ്ങളിലും ദശാബ്ദങ്ങളിലും കേരളം ദര്‍ശിച്ചത്. കേരളത്തിന് നെടുകയും കുറുകയും ആത്മഭാരത്തോടെ സഞ്ചരിച്ചുകൊണ്ട് വേറിട്ട സമൂഹത്തില്‍ വിശേഷാല്‍ അസംബ്ലി ഓഫ് ഗോഡ് സമൂഹത്തിന് അഭിമാനമാകുമാറ്, പലസ്ഥലങ്ങളിലും പുതിയ വേലകള്‍ ഉടലേടുക്കുന്നതിനും സഭകള്‍ സ്ഥാപിക്കുന്നതിനും തങ്ങളെ നിയോഗിച്ച  യജമാനന്‍റെ കരം അവര്‍ക്ക് അനുകൂലമായിരുന്നു. 

ഇവരുടെ കുടുംബ ജീവിതത്തിൽ ദൈവം മൂന്ന് പെണ്‍മക്കളെയും, മൂന്ന് ആണ്‍മക്കളെയും അങ്ങനെ ആറ് പൈതങ്ങളെ അവര്‍ക്ക് ദാനമായി നല്‍കി കര്‍ത്താവ് അവരുടെ കുടുംബ ജീവിതത്തെ അനുഗ്രഹിച്ചു. തന്‍റെ ഏക സഹോദരന്‍ പാസ്റ്റര്‍ കെ.പി. ടൈറ്റസിന്‍റെ അപേക്ഷയാല്‍ ലഭിച്ച കുടിയേറ്റ വിസയില്‍ കേരളത്തിലെ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കു താല്‍ക്കാലിക വിട നല്‍കി ഭര്‍ത്താവിനോടും കുഞ്ഞുങ്ങളോടും ഒപ്പം പ്രിയമാതാവ് 1983 ല്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്കു കുടിയേറി. 

അധിക നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ ശുശ്രൂഷക്കുള്ള അവസരങ്ങള്‍ തന്നെ തേടിയെത്തുകയും തന്‍റെ സഹോദരനോടും ഭര്‍ത്താവിനോടും ചേര്‍ന്നു ന്യുയോര്‍ക്ക് ബൈബിള്‍ അസംബ്ലി ഓഫ് സഭയുടെ ശുശ്രൂഷയില്‍ വ്യാപൃതയാകുകയും 1995 - ല്‍ തന്‍റെ ജീവിത പങ്കാളി പാസ്റ്റര്‍ വി. എസ് ജോര്‍ജ് നിത്യതയില്‍ പ്രവേശിക്കുന്നതുവരെ വിശ്വസ്തതയോടും പ്രഗല്‍ഭ്യത്തോടും തുടരുകയും ചെയ്തു. 

ആംഗലയഭാഷയുടെ പരിമിതിയും സാഹചര്യങ്ങളും, ശാരീരിക ആരോഗ്യം കുറഞ്ഞു വന്നതും  ദശാബ്ദങ്ങളിലൂടെ നീണ്ട സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ സംതൃപ്തിയും തുടങ്ങി വിരമിക്കുവാന്‍ കാരണങ്ങള്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും അതിനവസരം നല്‍കാതെ താമസിച്ചിരുന്ന സ്ഥലത്തും മക്കളുടെ വീടുകല്‍ മാറിമാറി സന്ദര്‍ശിച്ചപ്പോഴും സമീപവാസികളുടെ നിത്യത തന്‍റെ ലക്ഷ്യമായിരുന്നു. അവരിലേക്ക് സുവിശേഷം എത്തിക്കുവനുള്ള തന്‍റെ വ്യഗ്രത മറച്ചുവച്ചില്ല എന്നു മാത്രമല്ല. അത് സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വ്വഹിക്കുകയും ചെയ്തു. എന്തിനേറെ വൈദ്യസഹായ സന്ദര്‍ശനങ്ങള്‍  പോലും സുവിശേഷികരണത്തിനുള്ള വേദിയാക്കി മാറ്റിയ താന്‍ മറ്റു സന്ദര്‍ശകരെ തന്നിലേക്ക് ആകര്‍ഷിച്ചു നിത്യതയുടെ സന്ദേശം അവരിലേക്ക് കൈമാറി. സഹനശക്തിയുടെ പ്രതീകമായിരുന്നു മാതാവ്. 1995 - ല്‍ തന്നെയും മക്കളേയും കൊച്ചുമക്കളേയും തനിച്ചാക്കി തന്‍റെ പ്രീയതമന്‍ തിത്യതയിലേക്ക് കടന്നുപോയപ്പോള്‍ അവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുവാന്‍ ധൈര്യവും പ്രേരണയും പകര്‍ന്നു നല്‍കി ഇന്നത്തെ നിലയിലെത്തിക്കുവാന്‍ താന്‍ വഹിച്ച പങ്കു ചെറുതല്ല. 

തന്നെക്കാള്‍ വലരെ മുമ്പായി തന്നെ തന്‍റെ ഇളയമകള്‍ ഷേര്‍ളി കര്‍ത്തൃ സന്നിധിയിലേക്ക് പ്രവേശിച്ചപ്പോള്‍ ദുഃഖത്തെ അതിജീവിക്കുന്ന പ്രത്യാശയോടെ മുന്നോട്ടു പോകുവാന്‍ തനിക്ക് കഴിഞ്ഞു. തനിക്കു ദൈവം നല്‍കിയമക്കളെയെല്ലാം പദ്യോപദേശത്തിലും തികഞ്ഞ ദൈവഭയത്തിലും വളര്‍ത്തുവാനും മൂന്നാം തലമുറയിലേക്ക് അത് പകര്‍ന്നു നല്‍കുവാനും താന്‍ ബദ്ധശ്രദ്ധനായിരുന്നു. അവര്‍ ദൈവരാജ്യത്തിന്‍റെ കെട്ടുപണിക്കുവേണ്ടി, ദൈവനാമ മഹത്വത്തിനുവേണ്ടി സഹജീവികളുടെ ഉന്നമനത്തിനുവേണ്ടി തങ്ങള്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന സഭകളുടെ വളര്‍ച്ചക്കുവേണ്ടി ആത്മര്‍ത്തതയോടെ പ്രവര്‍ത്തിക്കുന്നതു കണ്ടുകൊണ്ട് സംതൃപ്തിയോടും ചാരിതാര്‍ത്ഥ്യത്തോടും കൂടിയാണ് താന്‍ അക്കരെ നാട്ടിലേക്കു യാത്രയായത്.  കത്തോലിക്ക വിശ്വാസത്തില്‍ നിന്നും ആദ്യഫലമായി ഇറങ്ങി വന്നവരില്‍  സഹോദരന്‍റെ കരങ്ങളില്‍ തന്‍റെ മൂത്തമകളെ ഭരമേല്‍പ്പിക്കുകവഴി തന്‍റെ കഴ്ച്ചപ്പാടും വിശ്വാസത്തിന്‍റെ ആഴവും താന്‍ വെളിപ്പെടുത്തി. 

ചെറുപ്രായം മുതല്‍ തന്‍റെ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥനയോടും തിരുവചനത്തില്‍ വേരോട്ടമുള്ളവരുമായി തിരണമെന്നും അതില്‍ നിലനില്‍ക്കണമെന്നും തനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി താന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്തിച്ചു അവരെ വചനം അഭ്യസിപ്പിച്ചു. അതുകൊണ്ടു തന്നെ അവര്‍ വളര്‍ന്നു വന്നപ്പോള്‍ ഈ തലമുറയിലെ പലരേയും പോലെ വചനത്തില്‍ നിന്ന് അകന്നുപോകാതെ നല്ല പ്രാര്‍ത്ഥന ജീവിതം ഉള്ളവരും വചനത്തില്‍ നില നില്‍ക്കുന്നവരും ആയി തീര്‍ന്നു. അതിനാല്‍ ദൈവം തന്‍റെ തലമുറയെ ആത്മികമായു ഭൗതീകമായും അനുഗ്രഹിച്ചു. തന്‍റെ രണ്ടാമത്തെ മകളും കുടുംബവും കര്‍ത്തൃവേലയില്‍ വ്യാപൃതരായിരിക്കുകയും ഉത്തമ ഭാരത സുവിശേഷികരണത്തില്‍ ഒരു പങ്കു വഹിക്കുകയും ചെയ്യുന്നു. 

രണ്ടാമത്തെ മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല ഭാരതസമൂഹത്തിന് തന്ന അഭിമാനമായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കര്‍ത്താവ് കരംപിടിച്ചുയര്‍ത്തി. അമേരിക്കയിലെ പല സിറ്റികളിലേയും മുഴുവന്‍ പോലീസ് സേനയെക്കള്‍ കൂടുതല്‍ അംഗങ്ങള്‍ തന്‍റെ കീഴില്‍മാത്രമായിട്ടുണ്ട്. ഉന്നതമായ ഔദ്യോഗിക പദവിയില്‍ ആയിരിക്കുമ്പോള്‍ തന്നെ സുവിശേഷികരണത്തില്‍ ഒരു നല്ല പങ്കു വഹിക്കുവാന്‍ തനിക്കു കഴിയുന്നു.കോണ്‍ഫറന്‍സ്, കണ്‍വെന്‍ഷന്‍ പ്രഭാഷകനായി സമയവും സന്ദര്‍ഭവും അനുസരിച്ച് താന്‍ കടന്നുപോകുകയും ദൈവനാമത്തെ ഉയര്‍ത്തുകയും ചെയ്യുന്നു. മറ്റുമക്കളെല്ലാം ദൈവം അവര്‍ക്കു നല്‍കിയ തലമുറകളോടും കൊച്ചുമക്കളോടും ചേര്‍ന്നു അവരുടെ ദൈവിക താലന്തുകള്‍ ദൈവനാമ മഹത്വത്തിനായി സ്വര്‍ഗ്ഗരാജ്യ വിസ്തൃതിക്കായി തങ്ങള്‍ക്കാവുന്ന വിധത്തില്‍ ആവോളം അദ്ധ്വാനിക്കുന്നു. 

വന്ന വഴികളെ ഓര്‍ക്കുന്ന ഒരാള്‍ക്ക് മാത്രമേ ജീവിതത്തില്‍ മുന്നേറുവാന്‍ കഴിയുകയുള്ളുവെന്നു തന്‍റെ മക്കളെ  ഉപദേശിക്കുവാന്‍ ദീര്‍ഘദര്‍ശനമുള്ള ആ മാതാവ് കൂടെക്കുടെ സമയം കണ്ടെത്തിയിരുന്നു. തന്‍റെ ജീവിതാനുഭവങ്ങളില്‍ ലഭിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടു ചിലവുചുരുക്കി ജീവിക്കുവാന്‍ മക്കളെ ഉപദേശിക്കുമ്പോള്‍ തന്നെ ദൈവിക കാര്യങ്ങള്‍ക്കായി നിര്‍ലോഭമായി ധാരളമായി കൊടുക്കുവാന്‍ മക്കളെ ഉത്സാഹിപ്പിച്ചിരുന്നു. തന്‍റെ മക്കളുടെ സ്നേഹിതരെ സ്വമക്കളെപോലെ സ്നേഹിക്കുവാനും അവര്‍ക്ക് ആതിഥേയത്വം വഹിക്കുവാനും തനിക്കുള്ള കഴിവ് സാധാരണമായിരുന്നു. 

എണ്ണമറ്റ അവസരങ്ങളില്‍ എനിക്കതുനേരിട്ടു മനസ്സിലാക്കുവാന്‍ ഇടയായിട്ടുണ്ട്. വേദപഠനവും, പരിഞ്ജാനവും ദൈവവിളിയും ഉണ്ടായിരുന്നുവെങ്കിലും പൊതുവേദികളോ പുള്‍പിറ്റുകളോ ആയിരുന്നില്ല തന്‍റെ സ്ഥലമെന്നും തന്‍റെ മേലുള്ള ദൈവീകനിയോഗം ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കി വ്യക്തിഗത സുവിശേഷികരണവും അവരുടെ വിഷയങ്ങള്‍ തന്‍റെതു പോലെ ഏറ്റെടുത്തു പ്രാര്‍ത്ഥിക്കുന്നതും നിരാശിതരെ ധൈര്യപ്പെടുത്തി  കരംപിടിച്ചുയര്‍ത്തുന്നതും രോഗികളെ ആശ്വസിപ്പിക്കുന്നതുമായിരുന്നു എന്‍റെ ദൗത്യം. 

ശാന്തത മുഖമുദ്രയാക്കിയസേവനം ജീവിതചര്യയാക്കിയ ആതിഥേയത്വം പദവിയായി കരുതിയ സൗമ്യത കരുത്താക്കിമാറ്റിയ ക്ഷമയും, ത്യാഗവും, ആദര്‍ശമാക്കിയ സഹനശക്തിയുടെ പ്രതീകമായിരുന്നു. എല്ലാറ്റിലും ഉപരി ഭക്തിക്കും, പ്രര്‍ത്ഥനക്കും, ഉപദേസത്തിനും പ്രാധാന്യം നല്‍കിയ മഹല്‍ വ്യക്തിത്വമായിരുന്നു  റിബേക്കാമ്മ ജോര്‍ജ് എന്ന ആ മാതാവ്. ഇഹലോകത്തില്‍ നിന്നും പരലോകത്തിലേക്ക് താന്‍ മാറ്റപ്പെടുമ്പോള്‍ ചെയ്തു തീര്‍ക്കാനായി ഒന്നും ഉണ്ടായിരുന്നില്ല. ഒരു മകള്‍, ഭാര്യ, മാതാവ് (താനൊരു അമ്മാവിയമ്മ ആയിരുന്നില്ല ഒരുക്കലും) വല്യമ്മച്ചി, സുവിശേഷക എന്നീ നിലകളിലുള്ള തന്‍രെ കര്‍ത്തവ്യം മുഴുവന്‍ നിര്‍വ്വഹിച്ചു നാലാം തലമുറവരെ കണ്ടു സായൂജ്യമടയുവാന്‍ സര്‍വേശ്വരന്‍ തനിക്ക് കൃപനല്‍കി.

ശൂശന്‍ പട്ടണത്തില്‍ തന്‍റെ ജനത്തിനുവേണ്ടി പരസ്യമായി കരഞ്ഞ മോര്‍ദേഖായിയെ പരസ്യമായി ആദരിച്ചതുപോലെ ന്യുയോര്‍ക്കില്‍ വന്നിട്ടും സുവിശേഷ താല്പര്യം വിടാതിരുന്ന പ്രീയ മാതാവിനെ വളരെ ബഹുമാനപുരസ്കരം അന്ത്യയാത്ര നല്‍കുവാന്‍ കര്‍ത്താവ് തന്‍റെ മക്കളേയും പ്രിയപ്പെട്ടവരെയും സഹായിച്ചു. ശുശ്രൂഷവേളകളിലും സെമിത്തേരിയിലേക്കുള്ള യാത്രവേളയിലും ഉണ്ടായിരുന്ന സജീവ പോലീസ് സാന്നിത്യം അതു വിളിച്ചോതി. ഒരു അര്‍ദ്ധ ഔദ്യോഗിക ചടങ്ങിനു സമമായിരുന്നു ആ ചടങ്ങ്. ഈ മാതാവിനെ തന്‍റെ മക്കളോട് ചേര്‍ന്ന് എന്‍റെയും മാതവെന്ന് വിളിക്കുന്നതില്‍ ഞാനഭിമാനിക്കുന്നു.  

സ്തുതൃഹവും വിശിഷ്ടവുമായ സേവനം ചെയ്ത യുക്തമായ പ്രതിഫലത്തിനുവേണ്ടി കടന്നുപോയിരിക്കുന്ന പ്രിയ മാതാവിനെ ഇമ്പങ്ങളുടെ പറുദീസയില്‍ വീണ്ടും കാണാം അതുവരെ യാത്രമൊഴിചൊല്ലുന്നു. 

RELATED STORIES