കുവൈറ്റിന് ഇറാഖില്‍ നിന്നും നഷ്ടപരിഹാരം.

കുവൈറ്റ് : കുവൈറ്റിന് ഇറാഖില്‍ നിന്നും 300 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം .ഇറാഖ് അധിനിവേശത്തിനു ശേഷം കുവൈറ്റിലെ വ്യക്തികള്‍, കമ്പനികള്‍, സര്‍ക്കാര്‍ എന്നിവര്‍ക്കു സംഭവിച്ച നഷ്ടങ്ങള്‍ക്ക് പരിഹാരമായാണ് 300 മില്യന്‍ കെഡി കുവൈറ്റിന് നല്‍കുന്നത്.

     ഇറാഖ് അധിനിവേശത്തിലൂടെ കുവൈറ്റിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി 4.6 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎന്‍ കമ്മിറ്റി ബാഗ്ദാദിനോട് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇറാഖിന്റെ സുരക്ഷാ പ്രശ്‌നങ്ങളും ബജറ്റ് പ്രശ്‌നങ്ങളും മൂലം 2014 മുതല്‍ 2017 വരെ ഈ പണം കൈമാറാന്‍ സാധിച്ചിരുന്നില്ല .

2018ന്റെ തുടക്കത്തില്‍ ഇറാഖിന്റെ എണ്ണ വരുമാനത്തിലൂടെയാണ് നഷ്ടപരിഹാരം നല്‍കിത്തുടങ്ങിയത്. 2021 ആകുമ്പോഴേക്കും ഇത് 300 മില്യന്‍ ഡോളറാകും.

RELATED STORIES