പാചകവാതക ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: പാചകവാതക കയറ്റുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. ദില്ലിയില്‍ നടന്ന എല്‍പിജി ഉച്ചകോടിയില്‍വ ച്ച് ഓയില്‍ സെക്രട്ടറി എം എം കുട്ടി ആണ് ഇക്കാര്യം അറിയിച്ചത്. 

2016 മെയ് ഒന്നാം തീയതി തുടങ്ങിയ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന വഴി പാവപ്പെട്ടവര്‍ക്ക് 6.31 കോടി പാചക വാതക കണക്ഷനുകള്‍ നല്‍കി. 2025 ആകുമ്പോഴേക്കും എല്‍ പി ജിയുടെ ആവശ്യം 34 ശതമാനം വര്‍ധിക്കും എന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമായതും മലിനീകരണം ഉണ്ടാക്കുന്നതുമായ പാചക ഉപാധികളുടെ ഉപയോഗം ഇതുവഴി കുറയ്ക്കാന്‍ സാധിച്ചു. 

ഗ്രാമപ്രദേശങ്ങളില്‍ പാചകത്തിനായി ചാണകം, വിറക് എന്നിവയാണ് മുന്‍പേ ഉപയോഗിച്ച് വന്നിരുന്നത്. പരിസ്ഥിതിയ്ക്ക് ഉപദ്രവകരം അല്ലെങ്കിലും ആരോഗ്യത്തിന് ഹാനികരമായ ഇത്തരം വസ്തുക്കള്‍ പാചകത്തിനായി ഉപയോഗിക്കുന്നത് വളരെയധികം കുറയ്ക്കാന്‍ ഇതുവഴി സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

RELATED STORIES