ഏഴ് പേര്‍ക്ക് ജീവപര്യന്തം

ന്യൂഡൽഹി: മുസാഫര്‍നഗര്‍ കലാപത്തിന് കാരണമായിട്ടുള്ള കൊലപാതക കേസില്‍ ഏഴ് പേരെ ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച് കോടതി. കവാല്‍ ഗ്രമത്തില്‍ വച്ച് രണ്ട് പേരെ കൊലപെടുത്തിയെന്നതാണ് കുറ്റത്തിന് മുസഫര്‍നഗര്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. സംഭവശേഷം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നടന്ന കലാപത്തില്‍ അറുപത് പേര്‍ കൊല്ലപ്പെട്ടിരുന്നു. 

കലാപവുമായി ബന്ധപ്പെട്ട് 131 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇക്കൂട്ടത്തിലെ പതിനെട്ട് കേസുകള്‍ പിന്‍വലിക്കുന്നതിന് ആദിത്യനാഥ് സര്‍ക്കാര്‍ മുസാഫര്‍നഗര്‍ ജില്ലാ ഭരണകൂടത്തിന് മുമ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 ഓഗസ്റ്റിൽ മുസാഫര്‍നഗറില്‍ നടന്ന യോഗത്തിനിടെ പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് ആരോപണമുണ്ടായിരിക്കുന്നത്. 

കലാപവുമായി ബന്ധപ്പെട്ട് അഞ്ച് ബലാല്‍സംഗ കേസുകളും അരങ്ങേറിയിരുന്നു. സംഭവത്തെ തുടര്‍ന്ന് 20 പേര്‍ ഒളിവിലായിരുന്നു. ഇതില്‍ 11 പേരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയിരുന്നത്. 

RELATED STORIES