വിഷമദ്യ ദുരന്തം 38 പേർ മരിച്ചു

ലഖ്നൗ: ഉത്തരാഖണ്ഡിലും ഉത്തര്‍ പ്രദേശിലും വിഷമദ്യ ദുരന്തത്തിൽ 38 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ രണ്ടിടങ്ങളിലായി ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ മാത്രം 26 പേരാണ് മരിച്ചത്. സഹാരൻപുരിൽ 16 പേരും ഖുശിനഗറിൽ 10 പേരും മരണപ്പെട്ടു. ഉത്തരാഖണ്ഡിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 12 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. വിവിധ സംഭവങ്ങളിലായി 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

വിഷമദ്യം ഉള്ളിൽച്ചെന്ന നിരവധി പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്. സഹാരൻപൂരിൽ അഞ്ചുപേര്‍ മരിച്ചതോടെയാണ് ദുരന്തം പുറത്തറിഞ്ഞത്. ജില്ലാ ഭരണകൂടവും പോലീസും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

RELATED STORIES