ഒരു ഇന്ത്യൻ പൗരനും അംഗീകരിക്കാൻ കഴിയാത്ത പരാമർശം ആണ് ശ്രീ. കെ. ടി. ജലീലിന്റേത്

ഒരു ഇന്ത്യൻ പൗരനും അംഗീകരിക്കാൻ കഴിയാത്ത പരാമർശം ആണ് ശ്രീ. കെ. ടി. ജലീലിന്റേത്.  രണ്ടു പ്രാവശ്യം നിയമസഭ സമാജീകനായ ഒരാൾ ഇത്രയും വലിയ രാജ്യദ്രോഹപരമായ ഒരു ഫേസ് ബുക്ക്‌ കമന്റ്‌ കഴിഞ്ഞ ദിവസം നടത്തിയത് നിങ്ങളേവരും കണ്ടു കാണുമല്ലോ. അങ്ങനെ ഒരു ഫേസ് ബുക്ക്‌ പോസ്റ്റിങ്ങ്‌ നടത്തുവാൻ രണ്ടു പ്രാവശ്യം ഇന്ത്യയുടെ ഭരണഘടനാ യെ പിടിച്ചു സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിനു ചെയ്യാൻ പാടുള്ളതാണോ?. ആ ഫേസ് ബുക്ക്‌ പോസ്റ്റ്‌ നിരുപാധികം പിൻവലിച്ചു ഇന്ത്യൻ ജനതയോടു മാപ്പ് പറയണം. ഈ വിഷയത്തിൽ ആ ഫേസ് ബുക്ക്‌ പരാമർശത്തെ അപലപിക്കുന്നു. ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.


 *കൃത്യതയോടെ നിയമപ്രകാരം ഇന്ത്യയുടെ ഭാഗമായി തീർന്ന കശ്മീർ നെ ഇന്ത്യൻ അധീന കശ്മീർ* എന്നും എന്നാൽ *അനധികൃതമായി കയ്യെറി പാകിസ്ഥാൻ കൈയിൽ വച്ചിരിക്കുന്ന കാശ്മീരിനെ ആസാദ് അഥവാ സ്വതന്ത്ര കശ്മീർ* എന്നും വിശേഷിപ്പിച്ച ജലീലിന്റെ നടപടി അംഗീകരിക്കതക്കതല്ലന്നും ഇന്ത്യയുടെ അഖണ്ഡതക്കെതിരെയുള്ള പരാമർശമാണെന്നും കണക്കിലെടുത്തു രാജ്യദ്രോഹക്കൂറ്റത്തിന് കേസ് എടുക്കേണ്ടതാണെന്നും oiop ജൻ ശക്തി പാർട്ടി പ്രസിഡന്റ്‌ പോൾ ജേക്കബ് അഭിപ്രായപ്പെട്ടു.


വെറും മാപ്പ് പറച്ചിലും ഫേസ് ബുക്ക്‌ പോസ്റ്റ്‌ നീക്കം ചെയ്യലും മാത്രം പോരാ, ഇദ്ദേഹത്തിനു എതിരെ ശിക്ഷ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

RELATED STORIES