പി. എം. ചെറിയാൻ സാര്‍  നിര്യാതനായി


പന്തളം: IPC മുൻ ജനറൽ കൗൺസിൽ അംഗവും, ശാലേം ട്രാക്റ്റ് സൊസൈറ്റി പ്രസിഡണ്ടുമായ കോട്ടയം പുത്തൻപറമ്പിൽ P.M. ചെറിയൻ 2019 ഫെബ്രുവരി 4 - ന്  നിര്യാതനായി. IPC കോട്ടയം ഫിലഡൽഫിയ സഭാംഗവും IPC എഡ്യൂക്കേഷൻ ആൻഡ് വെൽഫയർ സമിതിയുടെ (IPC EWS) ജനറൽ സെക്രട്ടറിയും അബുദാബി – ഓപ്കോ മുൻ ഉദ്യോഗസ്ഥനായിരുന്നു താന്‍.


ഞായറാഴ്ച 4 മണി മുതൽ മക്രോണിയിൽ ഉള്ള  ഭവനത്തിൽ ദർശനത്തിന്  കൊണ്ട് വരികയും,  സംസ്‌കാര ശുശ്രുഷകൾ ഫെബ്രുവരി 11 തിങ്കളാഴ്ച രാവിലെ സ്വവസതിയിൽ ആരംഭിച്ച് 9 മണി മുതൽ കോട്ടയം IPC തിയോളജിക്കൽ സെമിനാരി ചാപ്പലിൽ.   ഉച്ചക്ക് 1 - ന് IPC ഫിലെദെൽഫിയ കഞ്ഞിക്കുഴി സഭയുടെ മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ.

ഭാര്യ: കപ്പമാംമൂട്ടിൽ ലീലാമ്മ,

മക്കൾ: ബ്ലസി, ബെറ്റി മാത്യൂസ് (സൗദി), ബെൻസി, ജെസി, ജിൻസാ സ്റ്റീഫൻ (ഷാർജ).

മരുമക്കൾ: ഇരവിപേരൂർ മേപ്പാടത്ത് സാംസൻ സാമുവേൽ (അബുദാബി), കോട്ടയം കളമ്പുക്കാട്ട് പാസ്റ്റർ മാത്യൂസ് ജോസഫ്, തിരുവല്ല പാലമൂട്ടിൽ ബിജു സ്റ്റീഫൻ (ഇരുവരും സൗദി), കൂത്താട്ടുകുളം മുണ്ടകപ്പള്ളിൽ ബോബൻ ഫിലിപ്പ്, ഗുജറാത്ത് ഗാന്ധിധാം എലീം സ്റ്റീഫൻ ഗീവർഗീസ് (ഷാർജ). ദു:ഖത്തിലായിരിക്കുന്ന കുടുബ അംഗങ്ങള്‍ക്ക് ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. 

RELATED STORIES