കുവൈറ്റ്‌ ദേശീയ പതാക ഗിന്നസ് ബുക്കിൽ

കുവൈറ്റ് : ഏറ്റവും നീളം കൂടിയ ദേശീയപതാകയുമായി കുവൈറ്റ് ഗിന്നസ് ബുക്കില്‍ ഇടം നേടി. 2019 മീറ്റര്‍ നീളമുള്ള ദേശീയ പതാക 4000 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

കുവൈറ്റിലെ മുബാറക് അല്‍ കബീര്‍ വിദ്യാഭ്യാസ മേഖലയിലെ കുട്ടികളാണ് ദേശീയ പതാക നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ച് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

   വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അൽ അസ്മിയുടെ സാന്നിധ്യത്തിലാണ് സബ്‌ഹാനിലെ നീണ്ടുകിടക്കുന്ന പാതയിൽ നീളമേറിയ പതാകയുമായി കുട്ടികൾ അണിനിരന്നത്. നാല് വർണങ്ങളുള്ളതാണ് കുവൈറ്റ് ദേശീയ പതാക .

RELATED STORIES