മുംബൈയിലെയും മെട്രോപൊളിറ്റൻ മേഖലയിലെയും ഓട്ടോ ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

അടുത്ത മാസം ഒന്ന് മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക. ഒക്ടോബര്‍ ഒന്ന് മുതല്‍ കുറഞ്ഞ ടാക്സി നിരക്ക് 28 ഉം ഓട്ടോ റിക്ഷാ നിരക്ക് 23 ഉം ആയിരിക്കും. മൂന്നും രണ്ടും രൂപയുടെ വര്‍ധനവാണ് ഉണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു.


മഹാരാഷ്ട്ര ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന എംഎംആർടിഎ യോഗത്തിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനമായത്. എന്നാൽ യോഗത്തിന്റെ മിനുട്‌സിൽ ഒപ്പുവെച്ചതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, പണപ്പെരുപ്പം, മറ്റ് ഘടകങ്ങൾ എന്നിവയ്‌ക്ക് പുറമേ, 2021 മാർച്ച് 1ന് സിഎൻജി വില കിലോയ്ക്ക് 49.40 രൂപയിൽ നിന്ന് 80 രൂപയായി ഉയർത്തിയതിനാലാണ് ടാക്സി, ഓട്ടോ റിക്ഷാ നിരക്കുകൾ പരിഷ്കരിച്ചത്. നീല‑സിൽവർ ക്യാബ് ടാക്‌സികളുടെ ഏറ്റവും കുറഞ്ഞ ദൂര നിരക്ക് കിലോമീറ്ററിന് 33 രൂപയിൽ നിന്ന് 40 രൂപയായും വർധിപ്പിച്ചു.

RELATED STORIES