പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിരോധന ഉത്തരവില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതും, അഭിമന്യൂ, നന്ദു, സഞ്ജിത്ത് എന്നിവരുടെ കൊലപാതകങ്ങളും പരാമര്‍ശിക്കുന്നുണ്ട്. നിരോധനം ഒരു വര്‍ഷം മുമ്പ് വന്നിരുന്നുവെങ്കില്‍ തനിക്ക് തന്റെ മകനെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഞ്ജിത്തിന്റെ അമ്മ സുനിത പറഞ്ഞു.


പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടേണ്ട സംഘടനയാണെന്ന് അഭിമന്യുവിന്റെ സഹോദരന്‍ എം പരിജിത്ത് പ്രതികരിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തില്‍ സന്തോഷുണ്ടെന്ന് വയലാറില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ അമ്മ രാജേശ്വരി പറഞ്ഞു. നിരോധനം മറ്റ് ഒരു പാര്‍ട്ടിയായി പുനര്‍ജനിക്കാന്‍ അവരെ അനുവധിക്കരുതെന്നും നഷ്ടം ഞങ്ങള്‍ക്ക് തന്നെയാണ്, പ്രതികളെ ശിക്ഷിക്കണമെന്നാണ് ആഗ്രഹം. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും രാജേശ്വരി അഭിപ്രായപ്പെട്ടു.

അതേസമയം നിരോധനത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് കൈവെട്ടുകേസില്‍ ഇരയായ പ്രഫസര്‍ ടിജെ ജോസഫ് പ്രതികരിച്ചു. നിരോധനത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES