ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കാര്യങ്ങളില്‍ കൃത്യമായ ഫോളോ അപ് ഉണ്ടാകുന്നില്ല. എഡിഎം ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാന്‍ പറയുന്ന കാര്യങ്ങളും ചില കളക്ടര്‍മാര്‍ അറിയിക്കാറില്ല. കളക്ടര്‍മാരെ ഫോണില്‍ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് നടക്കുന്നത്. രണ്ട് ദിവസത്തെ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണം, പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി എന്നിവ പ്രധാന ചര്‍ച്ചയാകും. വകുപ്പുകളുടെ പ്രവര്‍ത്തന അവലോകനം, പുതിയ പ്രവര്‍ത്തനരേഖകള്‍, പദ്ധതികള്‍ എന്നിവയും ചര്‍ച്ചയാകും.

RELATED STORIES