ലോകത്തിലെ ഏറ്റവും മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ടു

ഇത്തവണ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ആഗോള യാത്ര വിവരങ്ങൾ നൽകുന്ന കമ്പനിയായ ഒഎജി പുറത്തുവിട്ട സർവേ റിപ്പോർട്ടുകൾ പ്രകാരം, മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ദില്ലി, മുംബൈ, ബെംഗളൂരു എന്നീ രാജ്യാന്തര വിമാനത്താവളങ്ങളാണ് ഇടം നേടിയിരിക്കുന്നത്. കൂടാതെ, ദില്ലിയെ ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാഹബ്ബായും തിരഞ്ഞെടുത്തു.


സർവേ റിപ്പോർട്ടിൽ, ഒന്നാം സ്ഥാനം കൈവരിച്ചത് ചിക്കാഗോ O’Hare International Airport ആണ്. ഇത്തവണ റാങ്ക് പട്ടികയിൽ 13-ാം സ്ഥാനത്താണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 24-ാം സ്ഥാനത്തും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 45-ാം സ്ഥാനത്തുമാണ്. 3 വിമാനത്താവളങ്ങളുടെയും പ്രധാന ഫ്ലൈറ്റ് ഇൻഡിഗോ തന്നെയാണ്.

കണക്കുകൾ പ്രകാരം, ദില്ലി, മുംബൈ, ബെംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റ് കണക്ഷനുകളുടെ വിഹിതം യഥാക്രമം 34 ശതമാനം, 37 ശതമാനം, 54 ശതമാനം എന്നിങ്ങനെയാണ്.

RELATED STORIES