ഏറ്റുമാനൂരിൽ നായയുടെ ആക്രമണത്തിൽ 6 പേർക്ക് കടിയേറ്റു

കോട്ടയം: രണ്ടു കുട്ടികൾക്കും, 4 മുതിർന്നവർക്കുമാണ് നായയുടെ കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം അമ്പലനട ഭാഗത്താണ് നായ വഴിയാത്രക്കാർ അടക്കമുള്ളവരെ ആക്രമിച്ചത്. കഴുത്തിൽ ബെൽറ്റുള്ള നായയാണിതെന്നതിനാൽ തെരുവുനായയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല.


സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആക്രമണം നടത്തിയ നായയെ പിടികൂടി. പിടികൂടി പ്രത്യേകം കൂട്ടിലിട്ട് ഓട്ടോയിൽ കയറ്റിയപ്പോൾ കഴുത്തിൽ ബെൽറ്റുള്ള നായയാണിതെന്നത് തിരിച്ചറിഞ്ഞതോടെ തെരുവുനായ്ക്കളെ തൊടാതെ വീട്ടുനായ്ക്കളെ മാത്രം പിടിക്കുന്നതിനെതിരെ നാട്ടുകാർ പ്രതികരിച്ചു. നായയുടെ കടിയേറ്റവരെ ഏറ്റുമാനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED STORIES