കേരളത്തിലെ 380ഓളം പേരെ വധിക്കാനായി പിഎഫ്ഐ പ്രവര്‍ത്തകര്‍ നോട്ടമിട്ടിരുന്നതായി വിവരം

ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളിൽ നിന്നാണ് ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് കിട്ടിയത്. ശ്രീനിവാസൻ കൊലക്കേസിൽ ഒരാഴ്ച മുൻപാണ് പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിനെ പോലീസ് അറസ്റ്റ് ചെയ്തതത്.

പിഎഫ്ഐ മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീനേയും കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും ലാപ്പ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്. സിറാജുദ്ദീനിൽ നിന്നും കണ്ടെത്തിയ പട്ടികയിൽ 378 പേരുകളാണുള്ളത്. പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിന്റെ ലാപ് ടോപ്പിൽ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്.

ഹിറ്റ്ലിസ്റ്റിൽ പോലീസുകാരും ഉണ്ട്. ഒരു സിഐയും ഒരു സിവിൽ പോലീസ് ഓഫീസറും അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എൻഐഎയുടെ രഹസ്യ റെയ്ഡിന് മുൻപേ തന്നെ ഈ വിവരങ്ങൾ പോലീസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിരുന്നു.

RELATED STORIES