മുംബയില്‍ നിര്യാതയായി

ചെന്നിത്തല: കറുകത്തറയില്‍ പെണ്ണമ്മ ബാബു 62 വയസ് കഴിഞ്ഞ രാത്രിയില്‍ ബോംബയിലെ സ്വവസതിയില്‍ നിര്യാതയായി. ഭാര്യയും ഭര്‍ത്താവും ഉറങ്ങാന്‍ കിടന്ന് രാത്രി 2 മണിക്ക്  ഭര്‍ത്താവ് എഴുന്നേറ്റു നോക്കുമ്പോള്‍ ഭാര്യാക്ക് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനടി ആശുപത്രിയില്‍ കൊണ്ടെത്തിച്ചു എങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിതീകരിച്ചിരുന്നു. 

വളരെ നാളുകള്‍ക്കു മുമ്പ് ജോലിയോടുള്ള ബന്ധത്തില്‍ ബോംബയില്‍ സ്ഥിരതാമാസമാകിയ കുടുംബമായിരുന്നു ഇവര്‍.

ഭര്‍ത്താവ്: V.T. ബാബു (മുംബൈ), 

മക്കള്‍: ബിന്‍ റ്റ സുസ്സന്‍ (മധ്യപ്രദേശ്‌), ബിറില്‍ ജിയോ (ദുബായ്), 

മരുമക്കള്‍: ഫാദര്‍ റെഞ്ചു സ്കറിയ, സുഖില്‍ ബിറില്‍ (മുംബൈ)

കൊച്ചുമക്കള്‍: ജെറോം, ജെറിക്ക

സംസ്ക്കാരം 27/02/2019 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് മുംബയിലെ സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ ചര്‍ച്ച് സെമിത്തേരിയില്‍. 

ലാന്‍ഡ്‌ വേ ന്യൂസിന്‍റെ റിയാദ് റിപ്പോര്‍ട്ടര്‍ സൈമണ്‍ ജോണ്‍ മാത്യു ചെന്നിത്തലയുടെ മാതാവിന്‍റെ  സഹോദരിയാണ് പരേത. ദു:ഖത്തിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അനുശോചനം അറിയിച്ചു കൊള്ളുന്നു. 

 

RELATED STORIES