ചങ്ങനാശേരി ബൈപ്പാസിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ബൈപ്പാസ് റോഡ് പാലത്രയിൽ ഹോട്ടൽ സമുദ്രയുടെ സമീപത്തുള്ള ആളൊഴിഞ്ഞ കാടു കയറിയ പറമ്പിലാണ് 40 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹവശിഷ്ടങ്ങൾ കണ്ടത്. ചെത്തിപുഴയിൽ ടൂ വീലർ വർഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീൽ പോൾ ജോസഫിൻ്റെ (51) മൃതദേഹമാണ് ഇതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. 40 ദിവസമായി ഇയാളെ കാണാനില്ലാരുന്നു.

ചങ്ങനാശ്ശേരി പൊലീസ് മിസിംങിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോള്‍ ജോസഫിന്റെ വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന ബൈക്ക് ബൈപ്പാസ് റോഡരികിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹവും സമീപത്ത് നിന്നും കണ്ടെത്തിയത്.
മൃതദേഹത്തിൽ നിന്ന് അസ്ഥികൾ വേർപെട്ട നിലയിലായിരുന്നു. ഇതിനാൽ കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

RELATED STORIES