തരൂരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി. ജെ. കുര്യൻ രംഗത്ത്

ശശി തരൂർ പരിപാടികള്‍ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്യമാണ്. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്.തരൂർ അടക്കമുള്ള നേതാക്കൾ നേതൃനിരയിലേക്ക് വരണം.കേരളത്തിൽ ഒതുങ്ങേണ്ട നേതാവല്ല.


ശശി തരൂർ കോൺഗ്രസിൽ നല്ല സ്വീകാര്യത ഉള്ള വ്യക്തിയാണ്. അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്.ശശി തരൂരിന്‍റെ പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നുവെന്ന് പറയുന്നത് മാധ്യമ സൃഷ്ടിയാണ്. ഒരു നേതാവിന്‍റെ പരിപാടിക്ക് എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. വ്യക്തിപരമായ അസൗകര്യം മൂലമാണ് തരൂരിന്‍റെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്.

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്.ആർക്കും പങ്കെടുക്കാം പങ്കെടുക്കാതിരിക്കാമെന്നും പിജെ കുര്യന്‍ പറഞ്ഞു.

RELATED STORIES