സ്വന്തം അധികാര പരിധിയിലല്ലെങ്കിൽ പോലും കേരളത്തിൽ എവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയിന്‍റ് ആർടിഒ, ആർടിഒ. എന്നീ പദവിയിലുള്ളവർക്കാണ് കേസെടുക്കാൻ അധികാരമുണ്ടാവുക. ഇത് നടപ്പാക്കുന്നതോടെ ഏത് സ്ഥലത്തും ഏത് സമയത്തും ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കാനാകും.

ഉദാഹരണത്തിനു കൊല്ലത്ത് ഹെൽമെറ്റ് ധരിക്കാതെ പോകുന്ന യാത്രക്കാരനെതിരെ അതുവഴി യാത്ര ചെയ്യുന്ന കോഴിക്കോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കേസെടുക്കാം. ഇരുചക്രവാഹനത്തിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുക, മോഡിഫൈ ചെയ്ത വാഹനം ഓടിക്കുക, അലക്ഷ്യമായി വാഹനമോടിക്കുക, ട്രാഫിക് സിഗ്നൽ ലംഘിക്കുക, നിർദ്ദിഷ്ട രീതിയിൽ അല്ലാത്ത നമ്പർ പ്ലേറ്റ് സ്ഥാപിക്കുക തുടങ്ങിയ കുറ്റങ്ങൾക്കും കേസെടുക്കാം.

RELATED STORIES