മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം

അമേരിക്ക: 2019 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ പ്രചാരണ സന്ദേശം #Balance for Better എന്നതാണ്. ലിംഗ സമത്വം ഉറപ്പ് വരുത്തണമെന്ന ലക്ഷ്യത്തോടെ മാർച്ച് 8 ന് ആരംഭിക്കുന്ന ക്യാംപെയിനുകൾ ഒരു വർഷം നീണ്ടു നില്ക്കുന്നതാണ്.

ഐക്യരാഷ്ട്ര സഭ 1975 ലാണ് മാർച്ച് 8 ലോക വനിതാ ദിനമായി പ്രഖ്യാപിച്ചത്. 1909 ഫെബ്രുവരി 28ന് ആണ് ലോകത്തിലെ ആദ്യ ദേശീയ വനിതാ ദിനം അമേരിക്കയിൽ ആഘോഷിച്ചത്. അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയാണ് ഈ ആഘോഷത്തിന് നേതൃത്വം നല്കിയത്.

ചൈന, സാംബിയ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ മാർച്ച് 8 പൊതു അവധി ദിനമായാണ് കണക്കാക്കിയിട്ടുള്ളത്. പല രാജ്യങ്ങളിലും മാതൃദിനത്തിനുള്ള അത്ര പ്രാധാന്യം തന്നേ വനിതാ ദിനത്തിനും നല്കാറുണ്ട്. കുട്ടികൾ അമ്മമാർക്കും മുതിർന്ന വനിതകൾക്കും സമ്മാനങ്ങളും പൂക്കളും കൈമാറുന്ന പതിവും നിലവിലുണ്ട്. 

RELATED STORIES