കശ്മീരിലെ ത്രാലിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

മ്മു: ജമ്മു കശ്മീരിലെ ത്രാലിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനു പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 

ത്രാലിലെ പിംഗ്ലിഷ് മേഖലയിൽ ഭീകരര്‍ ഉണ്ടെന്ന ഇന്‍റലിജൻസ് വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഇതേ തുടര്‍ന്ന് ഒളിഞ്ഞിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുശേഷമാണ് തിരിച്ചടി ആരംഭിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസവും ത്രാലിൽ സൈന്യം ഭീകരരുമായി ഏറ്റമുട്ടിയിരുന്നു. ഇതിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിച്ചിരുന്നു.

RELATED STORIES