യു.ജി.സി നെറ്റ്: അപേക്ഷ മാർച്ച് 30 വരെ

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈ വർഷത്തെ നെറ്റ് പരീക്ഷ ജൂൺ 20-28 വരെ (ശനി, ഞായർ ദിവസങ്ങൾ ഒഴികെ) നടത്താൻ തീരുമാനിച്ചിരിക്കുന്നു. അപേക്ഷ www.nta.ac.in, www.ntanet.nic.in എന്നീ ലിങ്കുകൾ വഴി ഓൺലൈനായി മാർച്ച് 30ന് ഉള്ളിൽ സമർപ്പിക്കേണ്ടതാണ്. 180 മിനിറ്റ് ദൈർഘ്യമുള്ള ഈ പരീക്ഷയിൽ രണ്ട് വിഭാഗങ്ങളിലായി 150 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഭാഗം 1 ൽ ഗവേഷണത്തെ കുറിച്ചും മറ്റുമുള്ള അഭിരുചി പരീക്ഷയും ഭാഗം 2ൽ സ്പഷ്യലൈസ്ഡ് വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങളാവും ഉണ്ടാകുക. നെഗറ്റീവ് മാർക്കിംഗ് ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്. ജനറൽ വിഭാഗക്കാർക്ക് 800 രൂപയും പിന്നോക്ക വിഭാഗക്കാർക്ക് 400 രൂപയും എസ് സി/എസ് റ്റി വിഭാഗക്കാർക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. ജൂനിയർ റിസേർച്ച് ഫെലോഷിപ്പിനും യൂണിവേഴ്സിറ്റികളിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്നതിനും നെറ്റ് പരീക്ഷയുടെ മാർക്ക് കണക്കിടാറുണ്ട്.

RELATED STORIES