പൊലിഞ്ഞടങ്ങിയ ജീവനുകള്‍ക്ക് പകരം കൊടുക്കാന്‍ കഴിയുമോ...   സന്തോഷ് പന്തളം

    ചില ദിവസങ്ങളായി ഇന്ത്യന്‍ ജനതകളെ വേദനിപ്പിക്കുന്ന അനേക വിഷയങ്ങള്‍ നമ്മുടെ ഇടയില്‍ സംഭവിച്ചു. അതില്‍ എടുത്ത് പറയത്തക്ക വിഷയങ്ങള്‍ രണ്ടെണ്ണമാണ്. ഒന്ന് നമ്മുടെ രാജ്യത്തിന്‍റെ സംരക്ഷ ണത്തിന് വേണ്ടി കടന്നുപോയ 40 ഭടന്മാരെ പാകിസ്ഥാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തി. രണ്ടാമത്തേത് വയനാട്ടിലെ പെരിയ പഞ്ചായത്തില്‍പ്പെട്ട 2 യുവാക്കളെ രാഷ്ട്രീയക്കാര്‍ അതിദാരുണമായി കൊലപ്പെടുത്തിയ രാഷ്ട്രീയ കൊലപാതകം.

നമ്മുടെ വീടുകളില്‍ നാം സ്വസ്തമായി ഉറങ്ങുമ്പോള്‍ നമുക്കുവേണ്ടി ഉറക്കമുണര്‍ന്ന് കാവല്‍ നില്‍ക്കുന്ന നമ്മുടെ സഹോദരന്മാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു കൊലപ്പെടുത്തിയ സംഭവം കണ്ണില്‍ നിന്നും മായുന്നില്ല. മനുഷ്യഹൃദയമുള്ള ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത സംഭവമാണ് നമ്മുടെ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങ ളിലുമുള്ള ഭടന്മാര്‍ ഇതിനിരയായതില്‍ എല്ലാവര്‍ക്കും അതീവദുഃഖമുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കടന്നുചെല്ലാന്‍ കഴിയാത്ത ചില സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. പട്ടാള ക്കാര്‍ താമസിക്കുന്ന ചില സ്ഥലങ്ങളില്‍ (അതീവജാഗ്രതയുള്ള സ്ഥലങ്ങളില്‍) മാധ്യമപ്രവര്‍ത്തകരെ പോലും കടത്തിവിടാറില്ല. ഇതുപോലുള്ള സ്ഥലങ്ങളില്‍ എങ്ങനെയാണ് തീവ്രവാദികള്‍ കയറിച്ചെല്ലുന്നത് എന്ന കാര്യം പലര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത നിലയിലാണ്. ഒരു മാധ്യമപ്രവര്‍ത്തക ചാനലില്‍ വാര്‍ത്ത വായിക്കു മ്പോള്‍ ലോകത്തില്‍ കരഞ്ഞുകൊണ്ട് വാര്‍ത്തവായിച്ച ഒരു സഹോദരിയെ ഞങ്ങള്‍ നേരില്‍ കണ്ടു. അത്ര മാത്രം ജനഹൃദയത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നമ്മുടെ ഇടയില്‍ നടന്ന ഭീകരാക്രമണം.

എന്‍റെയും നിങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും നാം സ്വസ്തമായി കിടന്നുറങ്ങുവാനും ലോകത്തിന്‍റെ സമാധാനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ച 40 ധീരപോരാളികള്‍ നമ്മുടെ ഇന്ത്യയില്‍ നിന്നും പൊലിഞ്ഞടങ്ങി. ഇപ്പോഴും പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്തകളും പുറംലോകം അറിഞ്ഞുകൊണ്ടിരിക്കുന്നു. 

അപകടത്തില്‍ പരിക്കേറ്റ പലരും ഇപ്പോഴും ആശുപത്രിയിലാണ്. മനുഷ്യരായി പിറന്ന ആര്‍ക്കും ഈ  വേദന തുടച്ചുമാറ്റുവാന്‍ കഴിയുകയില്ല. നമ്മുടെ മണ്ണില്‍ ഇങ്ങനെ രക്തം ഒഴുകുവാന്‍ പാടില്ല. ലോക സമാധാ നത്തിന് വേണ്ടി പ്രത്യേകാല്‍ യുദ്ധസേവയില്‍ പൊലിഞ്ഞടങ്ങിയ ഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ഈ വേദന നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ കേരളത്തിലെ പെരിയ പഞ്ചായത്തിലെ രണ്ടു യുവാക്കളെ രാഷ്ട്രീയത്തിന്‍റെ പേരില്‍ രാഷ്ട്രീയ കൊലപാതകര്‍ വെട്ടിക്കൊലപ്പെടുത്തി. ഇതും അതിദാരുണമായ സംഭവമായിപ്പോയി നമ്മുടെ കേരളത്തില്‍ നടന്നിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ കാലഘട്ടത്തില്‍ കൂടുതലായി നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. കൊലപാതകത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് പൊതുജനത്തിന്‍റെ മുമ്പില്‍ വച്ച് കോടതിവിധി പ്രകാരം തക്കതായ ശിക്ഷ പരസ്യമായി നല്‍കിയാല്‍ കുറെ ആള്‍ക്കാര്‍ രാഷ്ട്രീയ കൊലപാതകത്തില്‍ നിന്നും പിന്‍മാറാന്‍ സാധ്യതയുണ്ട്.

തുറന്നുപറയാന്‍ കഴിയാത്ത നിലയില്‍ രാഷ്ട്രീയത്തിലെ പലപല ഭരണകര്‍ത്താക്കളും  കൊലപാതകത്തിന്‍റെ ലിസ്റ്റില്‍ ഉള്ളവരും കൊലപാതകം ചെയ്തുവെന്ന് തുറന്ന് പ്രസംഗിച്ചവരുമാണ് ഇന്നത്തെ പല നേതാക്കന്‍മാരും. കഴിഞ്ഞ ചില നാളുകള്‍ക്ക് മുമ്പ് ഞാന്‍ ഒരു പ്രസംഗം കേട്ടു. ആ വ്യക്തി ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനാണ്. അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട് ഞാന്‍ പലരെയും കൊന്നിട്ടുണ്ട് എന്ന്. എന്നിട്ടും അദ്ദേഹത്തെ ശിക്ഷിക്കുവാനേ ന്യായമായ നിയമനടപടികള്‍ക്കേ നമ്മുടെ നീതിന്യായകോടതി എന്നു പറയുന്ന ഇന്ത്യന്‍ സമ്പ്രദായം കേസെടുത്തില്ല. കോടതിക്കും രാഷ്ട്രീയക്കാരെ പേടിയാണ്. കാരണം കോടതിയിലെ ജഡ്ജിമാരെപ്പോലും തെരഞ്ഞെടുക്കുന്നതും സ്ഥലം മാറ്റംകൊടുക്കുന്നതും ഇന്നത്തെ രാഷ്ട്രീയക്കാരാണ്. ഇപ്പോള്‍ കോടതിവിധിക്ക് പുല്ലുവിലയാണ് രാഷ്ട്രീയക്കാര്‍ കൊടുക്കുന്നത്.

കോടതിവിധിയെ അലക്ഷ്യമാകുന്നവരെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവരണം. അവരെ കുറ്റവിമുക്ത രാക്കാതെ ന്യായമായ ശിക്ഷ പൊതുജനത്തിന്‍റെ മുമ്പില്‍ വച്ച് കൊടുക്കണം. പരമോന്നത കോടി അതിന് നിയമം കൊണ്ടു വരണം. അല്ലാതെ മനുഷ്യജീവനുകളെ ഇനി ഇവിടെ പൊലിഞ്ഞടങ്ങുവാന്‍ സമ്മതിക്കരുത്. കൊലപാതകങ്ങള്‍ നിറുത്തലാക്കണം. ജീവന്‍റെ ഉടയവന്‍ ദൈവമാണ്. ദൈവത്തിനല്ലാതെ ജീവനെ എടുക്കുവാന്‍ആര്‍ക്കും അവകാശമില്ല