കോളജ് വിദ്യാർഥിനിയെ പെട്രോളൊഴിച്ചു തീയ് കൊളുത്തി

പത്തനംതിട്ട: തിരുവല്ലയിൽ ചിലങ്ക ജംഗ്ഷനിൽ കോളജ് വിദ്യാർഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ചു തീയ് കൊളുത്തി. അയിരൂർ സ്വദേശിനിയെ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 85% പൊള്ളലേറ്റുവെന്നാണ് സൂചന. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവാണ് തീയ് കൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

RELATED STORIES