ന്യൂസിലാന്റിലെ ഡ്യൂൺഡിൻ വിമാനത്താവളം തുറന്നു

ക്രൈസ്റ്റ്ചർച്ച്: സംശയകരമായ സാഹചര്യത്തിൽ ഉപകരണം കണ്ടെത്തിയതിനെത്തുടർന്ന് ഞായറാഴ്ച അടച്ച ന്യൂസിലൻഡിലെ ഡ്യൂൺഡിൻ വിമാനത്താവളം തുറന്നു. പ്രാദേശിക സമയം രാവിലെ 8.30നാണ് വിമാനത്താവളം അടച്ചത്. 

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനകൾക്കൊടുവിലാണ് വിമാനത്താവളം തുറന്നത്. സംഭവത്തെത്തുടന്ന് വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. 

ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ന്യൂസിലാന്റിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 50 പേരാണ് ക്രൈസ്റ്റ്ചർച്ച് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. 

വെള്ളിയാഴ്ച നമസ്ക്കാരത്തിനെത്തിയവർക്കുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇരുന്നൂറോളം ആളുകൾ പള്ളിയിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. രണ്ട് പള്ളിയും അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതിചെയ്യുന്നത്.

RELATED STORIES