കെഎസ്ആർടിസി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ജീവനക്കാരുടെ സഹായം

തിരുവനന്തപുരം: സ്വദേശിയായ 25 കാരിയായ ഷാഹിനയാണ് ബസ്സിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണത്. വൈക്കം ഡിപ്പോ യുടെ ആർ പി എം 885 എന്ന ബസ്സിൽ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഷാഹിന. ബസ് ചെമ്പിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ബസ്സിന്റെ കണ്ടക്ടറായ പോൾ കെ ഡാനിയേൽ, ഡ്രൈവർ ബെന്നിച്ചൻ ജേക്കബ് എന്നിവരും യാത്രക്കാരും ചേർന്ന് മറ്റൊരു യുവതിയുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കൊല്ലാരുകോണം പെരിഞ്ഞമല ഷാഹിന മൻസിലിൽ ഷീബയുടെ മകളാണ് ഷാഹിന. ഇപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഹിന സുഖം പ്രാപിച്ചു വരുന്നു. ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്.

RELATED STORIES