തമോഗർത്തത്തിന്റെ ചിത്രം ശാസ്ത്രലോകം പുറത്തുവിട്ടു

പാരിസ്: തമോഗർത്തത്തിന്റെ ആദ്യ ചിത്രം ശാസ്ത്ര ലോകം പുറത്തുവിട്ടു. ഇരുണ്ട മധ്യഭാഗത്തിനു ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം കാണപ്പെടുന്ന രീതിയിലാണ് തമോഗർത്തത്തിന്റെ ചിത്രം. പതിനെട്ടാം നൂറ്റാണ്ടുമുതൽ തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് തമോഗർത്തത്തിന്റെ ചിത്രം പുറത്തുവരുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ട് ദുരദർശിനികളുടെ സഹായത്തോടെയാണ് ചിത്രം പകർത്തിയത്. ഉയർന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗർത്തങ്ങളായി രൂപാന്തരപ്പെടുന്നത്. ഇവയ്ക്ക് പ്രകാശിക്കാനുള്ള കഴിവില്ല. ബഹിരാകാശത്തെ ചുഴിയായിട്ടാണ് തമോഗർത്തങ്ങൾ അറിയപ്പെടുന്നത്. ഇതിന്റെ പരിധിയിലേക്കെത്തുന്നവയെ ഉള്ളിലേക്ക് വലിച്ചെടുക്കും. 

എം 87 എന്നു പേരുള്ള ഗ്യാലക്സിയിലെ തമോഗർത്തത്തിന്റെ ചിത്രമാണ് ഇപ്പോൾ പകർത്തിയിരിക്കുന്നത്. ഭൂമിയിൽനിന്നും 500 മില്ല്യൺ ട്രില്ല്യൺ കിലോമീറ്ററുകൾക്കപ്പുറത്താണ് ഈ തോമഗർത്തം. സൌരയൂധത്തിന്റെ വലുപ്പമുള്ളതാണ് ഈ തമോഗർത്തമെന്ന് ഗവേഷകർ വ്യക്തമാക്കി.

RELATED STORIES