ഡോ.ഡി. ബാബു പോളിന് ആദരാഞ്ജലികൾ

തിരുവനന്തപുരം: എഴുത്തുകാരനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. ഡാനിയേൽ ബാബു പോള്‍ അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസം വെളുപ്പിനെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം സെന്റ്. പീറ്റേഴ്സ് സുറിയാനി സിംഹാസന പള്ളിയിലെ ഫാദർ സഖറിയ കളരിക്കൽ അദ്ദേഹത്തിന് ഉച്ചയോടെ തൈലാഭിഷേക ശുശ്രൂഷ നടത്തിയതിനു പുറകാലെ രാത്രി 12 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.  ഭരണ രംഗത്തും സാംസ്കാരിക രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭനായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോക്ടർ ഡി ബാബു പോൾ. ലാന്‍ഡ്‌വേ ന്യൂസിന്‍റെ മീഡിയ പ്രവര്‍ത്തകര്‍ കടന്നുചെന്നു ആദരാഞ്ജലികൾ അറിപ്പിച്ചു. സംസ്ക്കാരം പുര്‍ണ്ണ ബഹുമതികളോടെ പിന്നാലെ നടക്കുമെന്ന് ചുമതലപ്പെട്ടവര്‍ ഞങ്ങളുടെ ലേഖകരോട് അറിയിച്ചു. 


RELATED STORIES