ദക്ഷിണേന്ത്യയിലേയ്ക്ക് കൂടുതൽ സർവീസുകളുമായി സ്പൈസ് ജെറ്റ്

മുംബൈ: ആഭ്യന്തര സെക്ടറിൽ കൂടുതൽ വിമാനങ്ങളുമായി സ്പൈസ് ജെറ്റ്. പുതുതായി 28 സര്‍വീസുകള്‍ ആരംഭിക്കുന്ന വിവരം ചൊവ്വാഴ്ചയാണ് കമ്പനി പുറത്തു വിട്ടത്. ജെറ്റ് എയര്‍വേയ്സിൽ നിന്ന് പാട്ടത്തിനെടുത്ത വിമാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചായിരിക്കും പുതിയ സര്‍വീസുകള്‍ നടത്തുക. വിമാനങ്ങളുടെ പെയിന്‍റിങ് ജോലികള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. 

മുംബൈയിൽ നിന്നും ഡൽഹിയിലേയ്ക്കുമാണ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുംബൈയിൽ നിന്ന് അമൃത്സര്‍, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. കൂടാതെ ഡൽഹിയിൽ നിന്ന് മുംബൈയിലേയ്ക്കും ബെംഗളുരുവിലേയ്ക്കും തിരിച്ചും പുതിയ സര്‍വീസ് ആരംഭിക്കും. 

ഏപ്രിൽ 26 മുതലായിരിക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. മുംബൈ കേന്ദ്രീകരിച്ച് പതിനാല് വിമാനങ്ങളും ന്യൂഡൽഹി കേന്ദ്രീകരിച്ച് എട്ട് വിമാനങ്ങളുമാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇതോടൊപ്പം ഡൽഹി - മുംബൈ - ഡൽഹി റൂട്ടിലും സ്പൈസ് ജെറ്റ് വിമാനങ്ങള്‍ വര്‍ദ്ധിപ്പിക്കും. 

RELATED STORIES