അമേരിക്കൻ വിമാനം 136 യാത്രക്കാരുമായി നദിയിലേക്ക് വീണു

വാഷിങ്‍ടൺ: അമേരിക്കൻ ബോയിങ് 737 വിമാനം നദിയിൽ പതിച്ചു. 136 യാത്രക്കാരുണ്ടായിരുന്ന വിമാനമാണ് നദിയിലേക്ക് വീണത്. സെന്റ് ജോൺസ് നദിയിലേക്ക് ഫ്ലോറിഡയിലെ ജാക്‌സൺവില്ലക്ക് സമീപമാണ് വിമാനം വീണത്. 

റൺവേക്ക് സമീപമാണ് സെന്റ് ജോൺസ് നദി സ്ഥിതി ചെയ്യുന്നത്. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്‌സൺവില്ല ഷെര്‍ഫ് ഓഫീസർ അറിയിച്ചു. ഗ്വാണ്ടനാമോ സൈനിക കേന്ദ്രത്തിൽ നിന്ന് വന്ന വിമാനത്തിൽ ഏറെയും ഉണ്ടായിരുന്നത് സൈനികരായിരുന്നു. അപകടത്തിൽപ്പെട്ടത് മിയാമി എയർ ഇന്റർനാഷണലിന്റെ വിമാനമാണെന്ന് കരുതുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സമീപത്തുള്ള ആശുപത്രികളിലേക്ക് ചികിത്സക്കായി മാറ്റിയിരിക്കുകയാണ്. 

RELATED STORIES