വർഗ്ഗീയ പ്രചാരണം; കമ്പ്യൂട്ടർ ബാബയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: കുപ്രസിദ്ധ ആൾ ദൈവം കമ്പ്യൂട്ടർ ബാബയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വർഗീയ വികാരം ഇളക്കിവിടുന്നതരത്തിൽ പ്രചാരണം നടത്തിയെന്നുള്ള പരാതിയിലാണ് നോട്ടീസ്. 

സംഭവത്തിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് ആവശ്യം. ദിഗ് വിജയ് സിംഗിന്‍റെ വിജയത്തിനായി കമ്പ്യൂട്ടർ ബാബ നടത്തിയ യാഗം നേരെത്തെ വിവാദമായിരുന്നു. മധ്യപ്രദേശിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടർ ബാബ. എന്നാൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ബാബ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞത്. 

RELATED STORIES