കൊച്ചിയിൽ വൻ സ്വര്‍ണ കവര്‍ച്ച; 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കൊച്ചി: എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലേക്ക് കൊണ്ടുവന്ന 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു. ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കാര്‍ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന് കടന്നത്. 

ഇടയാറിലെ സിആർജി മെറ്റലേഴ്സ് സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്വര്‍ണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സിആർജി മെറ്റലേഴ്‍സിലെ ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്. 

RELATED STORIES