പിവൈപിഎ  യുഎഇ റീജിയൻ പ്രബന്ധ അവതരണം 20l 9 മെയ് 25 ന്

ഷാർജ: പിവൈപിഎ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ മെയ് 25ന് ഷാർജ വർഷിപ്പ് സെൻററിൽ പ്രബന്ധ അവതരണ പരിപാടി നടക്കും. "പെന്തക്കോസ്ത് സമൂഹം ഇന്ന് നേരിടുന്ന മൂന്ന് പ്രധാന പ്രതിസന്ധികളും അവയ്ക്കുളള പരിഹാര മാർഗങ്ങളും" എന്നതാണ് വിഷയം. ഒരു സഭയിൽ നിന്നും ഒരു ടീം ന് പങ്കെടുക്കാം. പരമാവധി 7അംഗങ്ങൾ അടങ്ങുന്നതാണ് ഒരു ടീം. മികച്ച ജഡ്ജിംഗ് പാനൽ പരിപാടി വിലയിരുത്തും. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് ട്രോഫികൾ നൽകും. വിവിധ താലന്തുകളെ പ്രോത്സാഹിപ്പിക്കുവാനും, ആത്മീക നവീകരണത്തിനുമായി   പിവൈപിഎ യുഎഇ റീജിയൻ അവതരിപ്പിക്കുന്ന വ്യത്യസ്തമായ പരിപാടിയാണിതെന്ന് പ്രസിഡണ്ട് പാസ്റ്റർ പി.എം.സാമുവേൽ, സെക്രട്ടറി  ഷിബു മുള്ളംകാട്ടിൽ എന്നിവർ  അറിയിച്ചു

RELATED STORIES