കോ​സ്റ്റ​റി​ക്ക​യി​ലും പ​നാ​മ​യി​ലും വ​ന്‍ ഭൂ​ച​ല​നം; ആളപായമില്ല

പനാമ സിറ്റി: ശക്തമായ ഭൂചലനങ്ങളിൽ വിറച്ച് കോസ്റ്ററിക്കയും പനാമയും. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 

ചില കെട്ടിടങ്ങള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. 37 കി.മീറ്ററിലാണ് നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്. 2017 നവംബറിലും ഈ ഭാഗത്ത് 6.5 തീവ്രതയുള്ള ഭൂചലനം നടന്നിരുന്നു. രണ്ട് മരണങ്ങള്‍ അന്ന് സംഭവിച്ചിരുന്നു. 2017 സെപ്തംബറിൽ മെക്സിക്കോയിൽ 7.1 തീവ്രതയിലുള്ള ഭൂചലനം സംഭവിച്ചിരുന്നു. മുന്നൂറോളം പേര്‍ക്കാണ് അന്ന് മരണം സംഭവിച്ചിരുന്നത്. 

RELATED STORIES