ആഫ്രിക്കൻ പള്ളിയിൽ പ്രാർത്ഥനക്കിടെ വെടിവെപ്പ്: ആറ് മരണം

അക്ര: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ കത്തോലിക്കാ പള്ളിയിൽ കുർബാനക്കിടെ വെടിവെപ്പ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമാണ് ബുർക്കിനാ ഫാസോ. വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. 

പള്ളിയിൽ കുർബാന നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. വൈദികനുൾപ്പടെ ആറ് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആയുധ ധാരികൾ കുർബാന നടക്കുന്നതിനിടെ പള്ളിയിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. കുർബാനക്ക് പള്ളിയിൽ എത്തിയവർ നാനാ പ്രദേശങ്ങളിലേക്ക് ചിതറിയോടി. 

RELATED STORIES