നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ സേവനം ബെംഗലൂരുവിൽ 15 മുതൽ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഉദ്യോഗാർഥികൾക്കായി കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എം.ഇ.എ) മാർഗ നിർദേശങ്ങൾക്കനുസരിച്ച് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ നോർക്ക റൂട്ട്‌സിന്റെ ബംഗളൂരു ഓഫീസിൽ മേയ് 15 മുതൽ ആരംഭിക്കും. അറ്റസ്റ്റേഷൻ സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണിത്. 

കേരളത്തിലെ വിവിധ സർവകലാശാലകൾ, ബോർഡുകൾ, കൗൺസിലുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഈ ഓഫീസ് മുഖേന സാക്ഷ്യപ്പെടുത്തും. യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെ എംബസി അറ്റസ്റ്റേഷനും, ഒമാൻ ഉൾപ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റൽ അറ്റസ്റ്റേഷൻ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക് ബംഗളൂരു ശിവാജി നഗറിലുള്ള ഇൻഫന്ററി റോഡിലെ എഫ്-9, ജെംപ്ലാസയിൽ പ്രവർത്തിക്കുന്ന നോർക്ക ഓഫീസുമായി (ഫോൺ നം. 080-25585090, ഇ-മെയിൽ bengaluru.norka@kerala.gov.in) ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

RELATED STORIES