ഒമാനിൽ ഇനിമുതൽ വിദേശികൾക്കും വസ്തുവകകൾ സ്വന്തമാക്കാം

മസ്ക്കറ്റ്: ഒമാനിൽ വിദേശികൾക്ക് സ്വന്തമായി വസ്തുവകകൾ വാങ്ങുന്നത് അനുവദിക്കുന്ന നിയമം ഉടൻ വരുന്നു. കൂടുതൽ നിക്ഷേപം രാജ്യത്ത് വരുമെന്ന കണക്കുകൂട്ടലോടയാണ് നിയമം നടപ്പാക്കുന്നത്. ഒമാന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താനുള്ള പദ്ധതിയായ തൻഫീദിന്റെ ഭാഗമായാണ് വിദേശികൾക്ക് സ്ഥലം, കെട്ടിടം അടക്കമുള്ളവ സ്വന്തമാക്കാനുള്ള നിയമം നടപ്പാക്കുന്നത്. 

ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ കഴിയുന്നതോടെ രാജ്യത്തേക്ക് കൂടുതൽ വിദേശികൾ ഒഴുകിയെത്തുമെന്നാണ് ഒമാന്റെ കണക്കുകൂട്ടൽ. 2002 മുതൽ ഒമാനു പുറമേയുള്ള ഗൾഫുനാടുകളിലെ ആളുകൾക്ക് ഒമാനിൽ സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ കഴിയും. 

പാട്ടത്തിന് ഭൂമി കൊടുക്കുക, സ്വന്തമായി ഭൂമി വാങ്ങാൻ അവസരം നൽകുക. തുടങ്ങിയ നിയമങ്ങളാണ് ഉടൻ പ്രാബല്ല്യത്തിൽ വരുന്നത്.

RELATED STORIES