സ്വകാര്യ മേഖലയിൽ ജോലി ചെയ്യുവാൻ കുവെറ്റി പൗരന്മാർ.

കുവൈത്ത് പൗരന്മാരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനു പ്രേരിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

 സർക്കാർ തലത്തിൽ ജോലി ചെയ്യുന്നവരെപ്പോലെത്തന്നെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികൾക്കും എല്ലാ വിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന തരത്തിലുള്ള പദ്ധതിയാണു ആസൂത്രണം ചെയ്യുന്നത്. ജൂലൈ മാസത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പുറത്ത് വിടും.

ജോലി സമയം, ജോലി സാഹചര്യം, സാംബത്തികം തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്വകാര്യം മേഖലയിൽ പരിഷ്ക്കരണം വരുമെന്നാണു പ്രതീക്ഷ.

RELATED STORIES