യുഎസ്- ഇറാന്‍ സംഘര്‍ഷം കുവൈറ്റിലേക്ക് വ്യാപിക്കുമെന്ന ആശങ്ക.

കുവൈറ്റ് : യുഎസ്- ഇറാന്‍ സംഘര്‍ഷം കുവൈറ്റിലേക്ക് വ്യാപിക്കുമെന്ന ആശങ്കയില്‍ സുരക്ഷാ മുന്‍കരുതലുകളുമായി കുവൈറ്റ് സര്‍ക്കാര്‍ . പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ആറുമാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ അധികൃതര്‍ കരുതിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. നേതാക്കളുടെ വാക്‌പോരുകള്‍ യുദ്ധത്തിലേക്ക് വഴിമാറിയാല്‍ പൗരന്മാര്‍ പട്ടിണിയാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് ആറ് മാസത്തേയ്ക്കുള്ള ഭക്ഷണം കരുതിയിരിക്കുന്നത്.

രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ ശേഖരം ഉറപ്പുവരുത്താനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആറ് മാസത്തേയ്ക്കുള്ള ഭക്ഷ്യശേഖരം കുവൈറ്റിലുണ്ടെങ്കിലും ഹുര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചാല്‍ ഇറക്കുമതിയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍ .

RELATED STORIES