റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനത്തിനുപയോഗിച്ച പിഞ്ചുകുഞ്ഞിനെ ശരണബാല്യം ടീം രക്ഷിച്ചു;

പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനം നടത്തിവന്ന യുവാവിന്റേയും യുവതിയുടേയും കൂടെനിന്നും ശരണബാല്യം ടീം രക്ഷിച്ച രണ്ട് മാസം പ്രായമായ കുഞ്ഞിനെ അമ്മയോടൊപ്പം കൊല്ലം കരിക്കോട് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ ശരണബാല്യം പദ്ധതിയിലെ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസറായ കെ എസ് അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ രക്ഷിച്ചെടുത്തത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്ത ശരണബാല്യം ടീമിനെ ആരോഗ്യമന്ത്രി അഭിനനന്ദിച്ചു. കുട്ടികളെ ബാലവേലയ്ക്കും ഭിക്ഷാടനത്തിനും മറ്റ് തരത്തിലുളള ചൂഷണത്തിനായും ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

RELATED STORIES