ആറ് മാസത്തേയ്ക്കുള്ള മരുന്നുകള്‍ ലഭ്യമാണെന്ന് ആരോഗ്യമന്ത്രി

കുവൈറ്റ് : കുവൈറ്റില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കൈവശം ആറ് മാസത്തേയ്ക്കുള്ള മരുന്നുകള്‍ ലഭ്യമാണെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസല്‍ അല്‍ സബാഹ് . പാര്‍ലമെന്റില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .

ആ​രോ​ഗ്യ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്ത് പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും അ​ടി​യ​ന്ത​ര പ​രി​ഹാ​രം ന​ല്‍കു​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്നു​ത​ന്നെ കൂ​ടു​ത​ല്‍ മ​രു​ന്നു​ക​ളും ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

മേ​ഖ​ല​യി​ലെ സ​മീ​പ​കാ​ല സം​ഘ​ര്‍ഷ​ത്തി​ന് മു​മ്പു​ത​ന്നെ മ​ന്ത്രാ​ല​യ​ത്തി​ല്‍ മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. യു​ദ്ധ​ത്തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ല്‍ എ​ല്ലാ സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും ആ​വ​ശ്യ​മാ​യ റേ​ഡി​യേ​ഷ​ന്‍ സം​ര​ക്ഷ​ണ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും റേ​ഡി​യേ​ഷ​ന്‍ സം​ര​ക്ഷ​ണ സെ​ക്ട​റു​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

RELATED STORIES