ലൈംഗിക പീഡനം മൂലമല്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം

കുവൈറ്റ് : കുവൈറ്റില്‍ 47 കാരിയായ ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളി മരിച്ചത് ലൈംഗിക പീഡനം മൂലമല്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം . യുവതിയുടെ മരണത്തില്‍ അസ്വാഭികത ഇല്ലെന്നും മരണം സ്വാഭാവികമാണെന്നുമാണ് റിപ്പോര്‍ട്ട്.


കോ​ൺ​സ്​​റ്റാ​ൻ​ഷ്യ ​ലാ​ഗോ ദ​യാ​ഗ്​ (47) എ​ന്ന തൊ​ഴി​ലാ​ളി പീ​ഡ​ന​മേ​റ്റ്​ മ​രി​ച്ചു​വെ​ന്ന ആ​രോ​പ​ണം ന​യ​ത​ന്ത്ര പ്ര​ശ്​​ന​മാ​യി വ​ള​ർ​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി മ​ര​ണം സ്വാ​ഭാ​വി​ക​മാ​യി​രു​ന്നു​വെ​ന്ന ഫോ​റ​ൻ​സി​ക്​ റി​​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​ന്ന​ത്.

സം​ഭ​വ​സ​മ​യ​ത്ത്​ ഇ​വ​രു​ടെ മു​റി ഉ​ള്ളി​ൽ​നി​ന്ന്​ അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മ​റ്റ്​ അ​തി​ക്ര​മ​ങ്ങ​ളു​ടെ​ സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു അ​ൽ​റാ​യ്​ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. തൊ​ഴി​ലു​ട​മ​യു​മാ​യി ഇ​വ​രു​ടെ ബ​ന്ധം ന​ല്ല​നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും നാ​ട്ടി​ലേ​ക്ക്​ ര​ണ്ടു​മാ​സ​ത്തെ അ​വ​ധി​ക്ക്​ പോ​വാ​ൻ സാ​ധ​ന​ങ്ങ​ൾ ത​യാ​റാ​ക്കി വെ​ച്ചി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2016 ജ​നു​വ​രി​യി​ൽ കുവൈറ്റി​ലെ​ത്തി​യ കോ​ൺ​സ്​​റ്റാ​ൻ​ഷ്യ​ തി​രി​ച്ചു​പോ​യ ശേ​ഷം 2018ൽ ​അ​തേ സ്​​പോ​ൺ​സ​റു​ടെ കീ​ഴി​ൽ മ​റ്റൊ​രു ക​രാ​റി​ൽ വീ​ണ്ടും കുവൈറ്റി​ലെ​ത്തി​യ​താ​ണ്. ഫോ​റ​ൻ​സി​ക്​ റി​പ്പോ​ർ​ട്ടി​നോ​ട്​ ഫി​ലി​പ്പീ​ൻ​സ്​ എം​ബ​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

RELATED STORIES