I.P.C യു.എ.ഇ റീജിയന്‍ തെരഞ്ഞെടുപ്പ് ചീട്ട്  ഇട്ട് മാതൃക കാണിച്ചു

ദുബായ്: പഴയ നിയമ കാലഘട്ടത്തെ പോലെ ജനം ദൈവത്തോട് പ്രാര്‍ത്ഥിച്ചു ചീട്ട്  ഇട്ട് ജനത്തെ തെരഞ്ഞെടുത്തു എന്ന് വായിക്കുന്നതു പോലെ ഈ കാലഘട്ടത്തിലും ദൈവ പ്രവര്‍ത്തി വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. I.P.C യു.എ.ഇ റീജിയന്‍റെ  തെരഞ്ഞെടുപ്പ് ചീട്ട്  ഇട്ട് അവര്‍ സമൂഹത്തില്‍ മാതൃക കാണിച്ചു.  ഇതുപോലുള്ള  ദൈവ പ്രവര്‍ത്തികള്‍ ദൈവ സഭകളില്‍ കടന്നു വരുമെന്നതിന് ചെറിയൊരു ഉധാഹരണ്ണമാണ് ഇപ്പോള്‍ ദുബായില്‍ നടന്നിരിക്കുന്നത്. 

ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അഡ്വസ്സറി ബോര്‍ഡ് മെമ്പര്‍ ഷിബു മുള്ളംകാട്ടില്‍ ഇലക്ഷന്‍ കമ്മിഷന്‍ ആയി പ്രവര്‍ത്തിച്ചു. യാതൊരു വാക്ക് തര്‍ക്കങ്ങളോ ഇടപെടലുകാലോ ഇല്ലാതെ താഴെ പറയുന്ന ദൈവ ദാസന്മാരായ രാജന്‍ എബ്രഹാം (പ്രസിഡണ്ട്‌), കെ. വൈ. തോമസ്‌ (വൈസ് പ്രസിഡണ്ട്‌), അലക്സ്‌ എബ്രഹാം (സെക്രട്ടറി), ഷിനോജ് നൈനാന്‍, സഹോദരന്‍ ഡെന്നിസ് തോമസ്‌ (ജോയിന്റ് സെക്രട്ടറി), വര്‍ഗീസ്‌ ജെക്കബ് (ട്രഷറാര്‍), ജോണ്‍ രാജു (ജോയിന്റ് ട്രഷറാര്‍), പസ്റ്റര്‍മാരായ വില്‍‌സണ്‍ ജോസഫ്‌, ജേക്കബ്‌ ശാമുവേല്‍, സഹോദരന്‍ വി. എം. വര്‍ഗീസ്‌ (ജനറല്‍ കൌന്‍സില്‍ പ്രതിനിധികള്‍), സഹോദരാന്മാരായ എ. പി. ഫിലിപ്പ്, റെനു അലക്സ്‌ (ഓഡിറ്റെഴ്സ്)... 

ഷാര്‍ജ വാര്‍ഷിപ്പ് സെന്‍ററില്‍ 2019 ജൂണ്‍ 1 ന് പസ്റ്റര്‍ ഗര്‍സിം പി. ജോണ്‍ അദ്ധ്യഷനായി പസ്റ്റര്‍ വില്‍‌സണ്‍ ജോസഫ്‌ പ്രാര്‍ത്ഥിച്ചു മറ്റുള്ള ക്രമീകരണത്തിനു വഴി തെളിച്ചു. 

നല്ല മാതൃകക്ക് ലാന്‍ഡ്‌ വേ ന്യൂസ്‌ വാര്‍ത്താ വിഭാഗത്തിന്റെ അഭിനന്ദനങ്ങള്‍.   

RELATED STORIES