ജീവിതം ഒരു പുസ്തകവും സ്വപ്നങ്ങളുളള യാത്രയുമാണ്

    ജീവിതം എന്നത് ഒരു യാത്രയാണ് ജനനത്തില്‍ തുടങ്ങി മരണത്തില്‍ അവസാനിക്കുന്ന ഒരു യാത്ര. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒരുപാട് സ്വപ്നങ്ങള്‍ ആയിട്ടാണ് അതിന്‍റെ മാതാപിതാക്കള്‍ അതിനെ വളര്‍ത്തുന്നത്. ഈ ജീവിതയാത്രയില്‍ പലവിധമാം ബുദ്ധിമുട്ടുകളും, ദുഃഖങ്ങളും, പ്രയാസങ്ങളും നേരിട്ടേക്കാം. പക്ഷേ ഒന്നിലും പതറാതെ മുമ്പോട്ട് കര്‍ത്താവായ യേശുക്രിസ്തുവിനോട് പ്രാര്‍ത്ഥിച്ചും, അനുസരിച്ചും മുമ്പോട്ടു പോകുക. അതുപോലെ ജീവിതം ഒരു പുസ്തകമാണ്. പല താളുകള്‍ കൂടി ചേര്‍ന്ന് ഉള്‍പ്പെടുന്ന ഒരു പുസ്തകം. പല തരങ്ങളായ പാഠങ്ങളും അടങ്ങിയിരിക്കുന്ന ഒരു പുസ്തകമാണ് നമ്മുടെ ഓരോരുത്തരുടെയും പുസ്തകമായ ഈ ചെറിയ ജീവിതം.

ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നേക്കാം. തളര്‍ന്ന് പോകരുത് എന്ത് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാലും കര്‍ത്താവിനെ മുറുകെപ്പിടിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക. ലോകം മുഴുവന്‍ നമ്മളെ എതിര്‍ത്തേക്കാം. അപ്പനും അമ്മയും തള്ളിപ്പറഞ്ഞെന്ന് വന്നേക്കാം (സങ്കീ 27:10) സഹോദരങ്ങളും, വീട്ടുകാരും, സുഹൃത്തുക്കളും എതിരായി സാക്ഷ്യം പറഞ്ഞേക്കാം തളര്‍ന്ന് പോകരുത്. 

നമുക്ക് പലര്‍ക്കും അറിയാവുന്ന ഒരു വ്യക്തി വേദപുസ്തകത്തിലുണ്ട് ഇയോബ് എന്ന കഥാപാത്രം. വേദപുസ്തകത്തിലെ ചരിത്രപരമായ കഥാപാത്രത്തിലൊന്നാണ് ഈയോബ്. നിഷ്ക്കളങ്കനും, നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകലുന്നവനുമായിരുന്നു. എന്നാല്‍ കര്‍ത്താവ് ഇയോബിനെ പരീക്ഷിച്ചു. തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടിട്ടും ഇയോബ് ദൈവത്തെ തള്ളിപ്പറഞ്ഞില്ല. നമുക്ക് ഓരോരുത്തര്‍ക്കും മാതൃകയാകാന്‍ പറ്റിയ ഏറ്റവും നല്ല ഒരു വ്യക്തിയാണ് ഇയോബ്.

ജീവിതത്തില്‍ എപ്പോഴും ഒരു അപകടം മുന്നില്‍കണ്ടുെ ജീവിക്കുക അതായത് ഒരു വാഹനം ഓടിക്കു മ്പോള്‍ എപ്പോളും ഒരു അപകടം വന്നേക്കാം എന്ന് മുന്നില്‍കണ്ടുകെണ്ട് ഓടുക കാരണമെന്തെന്നാല്‍ അപകടം മുന്നിലുണ്ടെങ്കില്‍ സൂക്ഷിച്ചുയാത്ര ചെയ്യാന്‍ നമുക്ക് സാധിക്കും.

നാം ഓരോരുത്തരും നന്നായി ജീവിക്കാന്‍ ശ്രദ്ധിക്കുക. ആപത്തുകളില്‍ ഒന്നും ചെന്ന് ഏര്‍പ്പെടാതെ കഴിവിന്‍റെ പരമാവധി മറ്റുള്ളവരെ ബഹുമാനിച്ചും, സ്നേഹിച്ചും, അനുസരിച്ചും ജീവിക്കാന്‍ ശ്രദ്ധിക്കുക. എന്തിലുമുപരി ദൈവത്തിനെ മുന്നില്‍നിര്‍ത്തി ജീവിതം നയിക്കുക.