ടിക്ക് ടോക്കിന്റെ ആരാധകര്‍ കരയുന്നു സന്തോഷ് പന്തളം
Reporter: News Desk 03-Jun-2019448

യുവതീയുവാക്കളുടെ ഹരമായിക്കൊണ്ടിരിക്കുന്ന വീഡിയോ ആപ്ലിക്കേഷനാണല്ലോ ടിക്ക് ടോക്ക്. ഇപ്പോള്‍ ഇത് സമൂഹ മാധ്യമങ്ങളില്‍ നിന്നും അപ്രതീക്ഷിതമായി എന്നുമാത്രമല്ല ഇനി ഇന്ത്യയില്‍ ഈ ആപ്ലിക്കേഷനില്‍ നിന്നും വീഡിയോകള്‍ ടിക്ക് ടോക്ക് ചെയ്തുവിട്ടാല്‍ ജയില്‍വാസംവരെ ഉറപ്പാണ് എന്നും വാര്‍ത്തകളില്‍ കൂടി അറിവു ലഭിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പില്‍ ആപ്പ് സ്റ്റോറില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിക്കഴിഞ്ഞു. ഇതിന്റെ ആരാധകരില്‍ പലര്‍ക്കും ഊണുമില്ല ഉറക്കവുമില്ലാതെ നെട്ടോട്ട മോടുന്ന കാഴ്ചയാണ് പലയിടങ്ങളില്‍ നിന്നും കണ്ടുവരുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ടിക്ക് ടോക്ക് നിരോധിക്കണമെന്നും പറഞ്ഞു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ ടിക്ക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. കാരണം ഇതാണ് 14 നും 49 വയസ്സിനും ഇടയിലു ള്ളവര്‍ ടിക്ക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടു ലൈംഗിക ചുവയുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്നതിനെ നിറുത്തലാക്കാന്‍ വേണ്ടിയായിരുന്നു.
ഈ നിര്‍ദ്ദേശത്തെ അപലപിച്ചുകൊണ്ട് ടിക്ക് ടോക്കിന്റെ പ്രസാധകരായ ചൈനീസ് കമ്പനി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കീയിട്ടുമുണ്ട്. ഹര്‍ജി പിന്നെ പരിഗണിക്കാം എന്നതായിരുന്നു സുപ്രീംകോടതി യുടെ നിലവിലുള്ള വിധി വന്നത്.
മയക്കുമരുന്നിനേക്കാള്‍ ഭയങ്കരമായ നിലവാരത്തിലാണ് യുവതീയുവാക്കള്‍ ടിക്ക് ടോക്കിന് അടിമപ്പെ ട്ടിരിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീട്ടമ്മമാര്‍പോലും ഈവിധ വീഡിയോകള്‍ക്ക് അടിമപ്പെട്ടിരി ക്കുന്നുവെന്ന് കൗണ്‍സിലിംഗിലൂടെ പലയിടങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രായവ്യത്യാസമില്ലാതെ അശ്ലീലവീഡിയോകള്‍ പുറത്തു വരുന്നതിനാല്‍ ഇനി ഈ ആപ്പ് ഇന്ത്യയില്‍ പാടില്ലായെന്ന് കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.
മുമ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇപ്പോഴും ഉപയോഗിക്കാം, പക്ഷേ അത് സമൂഹ മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നാല്‍ അയച്ചവരുടെ (മൊബൈല്‍, കമ്പ്യൂട്ടര്‍ ഐ.പി.നമ്പര്‍) കണ്ടുപിടിച്ച് അവരുടെ കൈവിരല്‍ അടയാളം ഗവണ്മെന്റ് ശേഖരിച്ച് വിദേശയാത്രകള്‍, ഗവണ്മെന്റ് ജോലി മറ്റ് അനുബ ന്ധ കാര്യങ്ങള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പറയപ്പെടുന്നു.
ഏകദേശം ഇന്ത്യയില്‍ 12 കോടി ജനങ്ങളാണ് ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്. ആകെ 50 കോടി ജനങ്ങള്‍ ലോകത്തില്‍ മുഴുവനും ഉപയോഗിക്കുമ്പോള്‍ ഇന്ത്യക്കാരാണ് 12 കോടി ആള്‍ക്കാരും എന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യമാണ്. ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരാണ് ടിക്ക് ടോക്കിനെ ചൊല്ലി കരയുന്നതും നിലവിളിക്കുന്നതും എന്നതാണ് മറ്റൊരു തമാശ.
കഴിഞ്ഞ ദിവസം തോക്ക് ചൂണ്ടി വീഡിയോ ടിക്ക് ടോക്ക് ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടി ഇന്ത്യയില്‍ ഒരു യുവാവ് വെടിയേറ്റു മരിച്ചിട്ടുണ്ട്. തൃശൂര്‍ക്കാരിയായ ഒരു യുവതി ടിക് ടോക്ക് ചെയ്യുന്ന മറ്റൊരു പയ്യനുമായി പ്രണയത്തിലാകുകയും ആ പ്രേമനൈരാശ്യത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിട്ട് അവളെ തീകൊളുത്തിയതും ഇതിന്റെ വിരാമത്തിന് കാരണമായിട്ടുണ്ട്.
ഈവിധ നിലവാരം കുറഞ്ഞ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ 82% ഉപഭോക്താക്കളും ഈ ആപ്പ് നിറുത്തലാക്കാന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. 12% പേര്‍ക്കും ഒട്ടും താല്പര്യമില്ലാത്ത നിലവാ രത്തിലാണ്.
ഏത് മാധ്യമമായാലും അതിന്റെ തനിമ നഷ്ടപ്പെടുത്താതെ ഉപയോഗിച്ചാല്‍ നല്ലതാണ് പക്ഷേ അത് ചെയ്യാന്‍ ആളില്ലല്ലോ?. ഇന്റര്‍നെറ്റിനെ ഉപയോഗിച്ചുകൊണ്ട് സോഷ്യല്‍ മീഡിയാവഴി സുവിശേഷം പറയുവാന്‍ ഏറ്റവും നല്ല വഴിയാണ് ഇന്നുള്ളത്. വൈദ്യസഹായങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, ഓപ്പറേഷനുകള്‍ക്കുള്ള വഴികാട്ടി, കോണ്‍ഫറന്‍സുകള്‍, ആരാധനകള്‍, സെമിനാറുകള്‍, വിദ്യാഭ്യാസ നിലവാരത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, മറ്റു രാജ്യങ്ങളിലുള്ളവരെ നേരില്‍ കണ്ടു സംസാരിക്കാനുള്ള ഉപാധികള്‍ തുടങ്ങി അനവധി മാര്‍ഗ്ഗങ്ങള്‍ ഇതില്‍ പോസിറ്റീവായിട്ടുണ്ട്.
ഈ നല്ല മാര്‍ഗ്ഗങ്ങള്‍ നിലവില്‍ ഉള്ളപ്പോള്‍ തന്നെ ബൈബിള്‍ പറയുന്ന പ്രകാരം തൈലക്കാരന്റെ തൈലത്തില്‍ ഒരു ചത്ത ഈച്ച തൈലത്തെ മുഴുവനും നശിപ്പിച്ചുകളയുന്നു. ചിലര്‍ നിരപരാധികളെപ്പോലും ടിക്ക് ടോക്കിലൂടെ അവഹേളിച്ചുകൊണ്ട് വീഡിയോകള്‍ പുറത്തു വിടുന്നു. ആത്മീയത്തിലും രാഷ്ട്രീയ ത്തിലും ഇതിന് ഉദാഹരണം അനവധിയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പലരും കരയുന്നത് ഞാന്‍ കണ്ടു. എന്റെ ടിക്ക് ടോക്ക് പോയെ എന്റെ ടിക്ക് ടോക്ക് പോയെ. എല്ലാവരും ബോധപൂര്‍വ്വം ജീവിച്ചില്ലായെങ്കില്‍ ടിക്ക്ടോക്ക് മാത്രമല്ല പലരുടെയും ഭാവിയും, സ്വത്തും, അഭിമാനവും ജീവനും ശത്രുക്കള്‍ അപഹരിച്ചുകൊണ്ടു പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആത്മീയരായ ദൈവമക്കള്‍ക്ക് ഒന്നറിയാം ദൈവം കൈക്ക് പിടിച്ചു നടത്തിയാല്‍ ഈ ലോകത്തിലെ ഒരു ശത്രുവിനും ആത്മീയരെ തൊടുവാന്‍ കഴിയില്ല.
ആത്മീയരെ കണ്ടാല്‍ വ്യക്തമായി അറിയാന്‍ കഴിയും കാരണം അവരെ നിയന്ത്രിക്കുന്നത് ടിക്ക് ടോക്കോ മറ്റ് അനുബന്ധപ്രവര്ത്തികളോ അല്ല ദൈവാത്മാവാണ്. ദൈവാത്മാവ് ഉള്ളവന് സകലത്തെയും വിവേചിക്കുകയും ചിന്തിക്കുകയും ദൈവനാമത്തിന് അപമാനം വരുത്താത്തവാനും ആയിരിക്കും.
ശ്രദ്ധിക്കുക ടിക്ക് ടോക്കിനെക്കാളും ദൈവരാജ്യത്തിന്റെ ടോപ്പ് അപ്പ് ആയിരിക്കട്ടെ നമ്മുടെ ലക്ഷ്യം. നമുക്കൊരുമിച്ച് നരകത്തെ കൊള്ളയടിച്ച് സ്വര്‍ഗ്ഗരാജ്യത്തെ ആത്മീയരെക്കൊണ്ടു നിറക്കാം. അതിനായി നമുക്കു ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ദൈവം ആകട്ടെ നമ്മുടെ മുമ്പില്‍ മറ്റൊതിനേക്കാളും മാറ്റുള്ളതായി തീരട്ടെ.