കഥാപാത്രങ്ങള്‍

        ഓരോ മനുഷ്യന്‍റെയും ജീവിതത്തിന്‍റെ ആരംഭം മുതല്‍ അവസാനംവരെ പല കഥാപാത്രങ്ങള്‍ പല  ബന്ധങ്ങളായി കടന്നുപോകാറുണ്ട്. ജനിക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മയാണ് (മാതാവ്) തണലും താങ്ങും. അതായത് ജീവിതത്തിന്‍റെ ആദ്യ കഥാപാത്രം അമ്മ എന്ന രണ്ട് അക്ഷരമുള്ള പുസ്തകത്തിലാണ് തുടങ്ങുന്നത്. രണ്ടാമത്തെ കഥാപാത്രം പപ്പ (അച്ഛനാണ്) നമ്മുടെ കൂടെ, ഒപ്പം ചേര്‍ന്ന് നിന്ന് കളിക്കാനും, വഴക്ക് പറയാനും, താലോലിക്കുവാനുമുള്ള ഒരു രണ്ടാമത്തെ കരം. 

ദൈവം കഴിഞ്ഞാല്‍ അച്ഛനും അമ്മയുമാണ് മക്കളെ പൂര്‍ണ്ണമായി സ്നേഹിക്കുന്ന രണ്ട് വ്യക്തികള്‍. ഒരു പൈതലിന്‍റെ 4 വയസ്സുവരെ മാതാവും പിതാവുമായിരിക്കും തന്‍റെ ജീവിത കഥാപാത്രങ്ങള്‍. മറ്റുള്ള വ്യക്തികള്‍ക്ക് അധികം സ്ഥാനം ഈ പൈതല്‍ നല്‍കാറില്ല. അടുത്തതായി മൂന്നാമത്തെ കഥാപാത്രം വിദ്യാലയങ്ങളില്‍ കടന്നുപോകുമ്പോള്‍ അധ്യാപിക/അധ്യാപകനാണ.് 

തന്‍റെ ജീവിതത്തില്‍ കാണപ്പെടുന്ന അമ്മ/അച്ഛന്‍ തന്‍റെ കുറ്റങ്ങളും, കുറവുകളും എല്ലാം കണ്ടുപിടിച്ച് കൈപിടിച്ച് അക്ഷരങ്ങള്‍ പഠിപ്പിച്ചു തരുന്ന അധ്യാപിക/അധ്യാപകനാണ. ഇയൊരു സമയത്ത് തന്നെയാണ് സൗഹൃദബന്ധങ്ങള്‍ മെനഞ്ഞെടുക്കുന്നത്. ചെറുപ്രായങ്ങളിലുള്ള സൗഹൃദങ്ങള്‍ വഴക്കിലും, പരിഭവങ്ങളിലുമക്കെ തുടങ്ങുകയും തീരുകയും ചെയ്യും. ഒരു കുഞ്ഞിന് 7 വയസ്സ് ആകുമ്പോഴേക്കും ലോകപരമായി ചില തിരിച്ചറിവുകള്‍ വരും. ആരാണ് നല്ലത്, ആരാണ് ചീത്ത എന്ന ഏകദേശം തിരിച്ചറിവുകള്‍ ലഭിക്കും. ഒരു കുഞ്ഞിന് 14 വയസ്സ് ആകുമ്പോള്‍ കൗമാര പ്രായം അടുത്ത ചില ബന്ധങ്ങള്‍ മെനഞ്ഞെടുക്കാന്‍ തുടങ്ങും. അതായത് ചില സൗഹൃദങ്ങള്‍ പ്രണയത്തിലേക്ക് കടന്നുപോകും. നാം ഒരുപാട് കേട്ടിട്ടുള്ള ഒരു വാചകമാണ് വഴി തെറ്റിപ്പോകാന്‍ ഏറ്റവും അധികം സാധ്യതയുള്ള പ്രായമാണ് കൗമാരം". തെറ്റ് ഏത്, ശരി ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഗുരുതരമായ അവസ്ഥ. ഇതാണ് അഞ്ചാമത്തെ കഥാപാത്രം. ഈ സമയങ്ങളില്‍ പറ്റുന്ന തെറ്റുകള്‍ ഒരിക്കലും അറിഞ്ഞ് കൊണ്ട് സംഭവിക്കുന്നതല്ല. അഥവാ പ്രായത്തിന്‍റെയോ ശാരീരികാവസ്ഥകളുടെയോ മാറ്റങ്ങള്‍ കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ചെറിയ തെറ്റുകളില്‍ നിന്നും വലിയ തെറ്റിലേക്ക് ഒരിക്കലും മാറിപ്പോകാതെ ശ്രമിക്കയും വേണം.

അടുത്തതായി വരുന്നതാണ് യൗവനം. താന്‍ ചെയ്തതും പ്രവര്‍ത്തിച്ചതുമെല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലാക്കുന്ന ഒരു സമയം. തിരിച്ചറിവുകളും ഒപ്പം അപകടങ്ങളും സംഭവിക്കാന്‍ പറ്റുന്ന ജീവിതത്തിലെ ഏറ്റവും വലിയ ഒരു സമയം. ഈ ഒരു പ്രായത്തിലാണ് ജോലിയും, കടമകളും, കുടുംബജീവിതത്തിലേക്കുമൊക്കെ കടക്കുന്നത്. ജോലി കാര്യങ്ങളില്‍ പല കഥാപാത്രങ്ങളും കടന്നുവരും. 

അടുത്തതായി ജീവിത പങ്കാളി കടന്നുവരുന്ന നിമിഷം. ശരിക്കും ആലോചിച്ചും, പ്രാര്‍ത്ഥിച്ചും തിരഞ്ഞെടുക്കേണ്ട ഒരു കഥാ പാത്രമാണ് ഇത്. ജീവിതം മുഴുവന്‍ താങ്ങും, തണലുമായി കൂടെ നില്‍ക്കണ്ടയാള്‍. ഇത് കഴിയുമ്പോള്‍ ഒരു മാതാവും, പിതാവുമായി മാറുന്ന ഒരു അവസ്ഥ. ഈ സമയം തന്‍റെ മാതാപിതാക്കള്‍ ആരായിരുന്നു, എന്തായിരുന്നു എന്ന് ചിന്തിക്കുന്ന ഒരു അവസരമുണ്ടാകും. തുടര്‍ന്നുള്ള ജീവിതത്തില്‍ പല ബന്ധങ്ങളും കടന്നു വരും. പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളുമായി മുന്നോട്ട് പോകുന്ന ഒരു വാഹനമാണ് ജീവിതം. 

ജീവിതത്തില്‍ പല കഥാപാത്രങ്ങളും കടന്നു വന്നേക്കാം. തെറ്റുകളും, കുറവുകളും മനസ്സിലാക്കി തിരഞ്ഞെടുക്കേണ്ട നല്ല വഴി തിരഞ്ഞെടുക്കുക. കഴിവിന്‍റെ പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിതം നയിക്കുക.