സിസ്റ്റർ മിനി എബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്റ്റർ മിനി എബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു


കുവൈറ്റ് : ഫെയ്ത്ത് ഹോം ഗുഡ് എർത്ത് കൊല്ലകടവ് ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡ് മെമ്പർ ബ്രദർ ബിജോ കെ. ഈശ്ശോയുടെ സഹോദരിയും, റാന്നി കക്കുടാമൺ സ്വദേശിയുമായ ബ്രദർ എബി പി. തോമസ്സിന്റ സഹധർമ്മിണിയുമായ സിസ്റ്റർ മിനി എബി (44 വയസ്സ്) ജൂൺ 5 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സിസ്റ്റർ മിനി എബി കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ  കീഴിലുള്ള ഖെയ്താൻ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു. മക്കൾ : കെവിൻ, മെഡ്‌വിൻ. മിനോ ഈശോ (കുവൈറ്റ് ) സഹോദരനും, ബീന (ലണ്ടൻ) സഹോദരിയുമാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ ഓർക്കുക.

RELATED STORIES