ബിരുദദാന ചടങ്ങ് ജൂൺ 20 ന്

ഷാർജ: ഷാർജ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ആഭിമുഖ്യത്തിലുള്ള  ബിരുദദാന ചടങ്ങ് ജൂൺ 20ന് യു.എ. ഇ. ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വച്ചു  നടക്കുന്നതായിരിക്കും.റവ. ഡോക്ടർ സ്റ്റാലിൻ കെ. തോമസ് (ഇൻഡ്യ), റവ. ഡോക്ടർ  ബ്രയാൻ ഡൊണാക്കി (യു.എസ്.എ)  എന്നിവർ മുഖ്യ അതിഥികളായിരിക്കും. മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം പേർ ഒരുമിച്ച് ബിരുദദാനതിനർഹരാകുന്നത്. 

2008- ൽ റവ. ഡോക്ടർ വിൽസൺ ജോസഫ് തനിക്ക്‌ ദൈവം കൊടുത്ത ദർശനത്താൽ ആരംഭിച്ച ബൈബിൾ കോളേജ് ഓഫ് തിയോളജി എന്ന ഈ പ്രസ്ഥാനം ഇതിനോടകം അനേകരെ ദൈവത്തിന്റെ വയൽ പ്രദേശത്തു കൊയ്ത്തിനായി നിയോഗിക്കപ്പെടുവാൻ മുഖാന്തിരമായി.

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ Diploma in Theology (2 Years / Malayalam), B.Th. (3Years / Malayalam) & M.Div.(2 & 3 Years / English)

ജൂലൈ 3നു ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ റജിസ്ട്രാർ പാസ്റ്റർ റോയ് ജോർജ്ജ് Mob. 050 4993954 -ൽ ബന്ധപ്പെടുക.

RELATED STORIES