UPF UAE , യാത്രയയപ്പ് നല്കി.

ഷാർജ: പി.എം.ജി ചർച്ച്  പാസ്റ്റർ സാമുവൽ സൈമൺ- ന് UPF UAE  യാത്രയയപ്പ് നല്കി.

 കഴിഞ്ഞ പതിമൂന്ന് വർഷം  യു.പി.എഫിനോട് ചേർന്ന് പ്രവർത്തിച്ച് പ്രവാസ ജീവിതം  മതിയാക്കി നാട്ടിലേക്ക്  മടങ്ങുന്ന ഷാർജ്ജാ പി.എം.ജി  ചർച്ച്  പാസ്റ്റർ സാമുവൽ സൈമൺ-നെ  യു.പി.എഫ്  പ്രസിഡൻറ് പാസ്റ്റർ ദിലു ജോണും, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോൺ മാത്യുവും ചേർന്ന്  യു.പി.എഫി-ൻറെ മെമന്റോ നൽകി ആദരിച്ചു.

പാസ്റ്റർ സാമുവൽ സൈമൺ 2001-ൽ ജോലിയോടുള്ള ബന്ധത്തിൽ  യു.എ.ഇയിൽ വരികയും 2002-ൽ ഷാർജ്ജാ പി.എം.ജി ചർച്ചിനു തുടക്കം കുറിക്കുകയും ചെയ്തു. 2006 മുതൽ യു.പി.എഫിനോട് ചേർന്ന് പ്രവർത്തിക്കുകയും യു.പി.എഫിൻറെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES