കുവൈറ്റില്‍ രണ്ട് പ്രവാസി അധ്യാപികമാരെ മരിച്ച നിലയില്‍ കണ്ടെത്തി.

കുവൈറ്റ് : കുവൈറ്റില്‍ രണ്ട് പ്രവാസി അധ്യാപികമാരെ മരിച്ച നിലയില്‍ കണ്ടെത്തി.പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 36 കാരിയായ ഈജിപ്തി അധ്യാപികയെ അഹദ് അല്‍ അഹമ്മദിലുള്ള സ്‌കൂളിന്റെ വാഷ്‌റൂമില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.യുവതിയെ അദാന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു . ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം .

അധ്യാപികയെ കാണാതായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വാഷ്‌റൂമില്‍ ബോധരഹിതയായി വീണ് കിടക്കുന്നത് കണ്ടത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ജാബ്രിയയിലുള്ള ടീച്ചര്‍മാരുടെ താമസസ്ഥലത്താണ് മറ്റൊരു അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല

RELATED STORIES