ഷാർജ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ എട്ടാമത്തെ ബിരുദ ദാന സമ്മേളനം

ഷാർജ: ഷാർജ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ എട്ടാമത്തെ ബിരുദ ദാന സമ്മേളനം ജൂൺ 20ന് യു.എ. ഇ. ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വച്ചു നടന്നു.

ഡയറക്ടർ റവ. ഡോക്ടർ വിൽസൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ Compassionate Mission എന്ന തീമിനെ അടിസ്‌ഥാനമാക്കി നടന്ന ബിരുദ ദാന ചടങ്ങിൽ  റവ. ഡോക്ടർ സ്റ്റാലിൻ കെ. തോമസ് (ഇൻഡ്യ), റവ. ഡോക്ടർ ബ്രയാൻ ഡൊണാക്കി (യു.എസ്.എ) എന്നിവർ മുഖ്യ അതിഥികളായിരുന്നു.


ഫാക്കൽറ്റി പ്രൊഫ. പാസ്റ്റർ സൈമൺ ചാക്കോ മുഖ്യ അവതാരകനായിരുന്നു. റവ.ഡോക്ടർ കെ.ഒ. മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഫാക്കൽറ്റി പ്രൊഫ. പാസ്റ്റർ ഷൈനോജ് നൈനാൻ സ്വാഗത പ്രസംഗം നടത്തുകയും ഡയറക്ടർ റവ.ഡോക്ടർ വിൽസൺ ജോസഫ് പ്രസ്ഥാനത്തെ അഡ്രസ് ചെയ്തു പ്രസംഗിച്ചു.


മുഖ്യാതിഥിയായ റവ.ഡോക്ടർ ബ്രയാൻ ഡൊണാക്കി തീമിനെ ആസ്പദമാക്കി പ്രസംഗിച്ചു.

ബിരുദധാരികളെ പ്രതിനിതികരിച്ചു എം.ടിവ്‌ ൽ നിന്നും സാൽമൻ തോമസും ബി.റ്റി. എച്ച് ൽ നിന്നും പ്രവീൺ മാത്യുവും പ്രസംഗിച്ചു.


ഡയറക്‌ടർ റവ.ഡോക്ടർ വിൽസൻ ജോസഫ്‌, രജിസ്ട്രാർ പാസ്റ്റർ റോയി ജോസഫ് എന്നിവർ ചേർന്ന് ഗ്രാജുവേഷൻ ഡിക്ലറേഷൻ ചെയ്യുകയും അതോടൊപ്പം എം.ഡിവ്. ബി.റ്റിഎച്ച്, ഡിപ്ലോമ പൂർത്തിയാക്കിയ അറുപത് വിദ്യാർത്ഥികൾക്ക് ബിരുദം സമ്മാനിക്കുകയും ചെയ്തു.


മിഡിൽ ഈസ്റ്റിൽ തന്നെ IATA (International Association for Theological Accreditation) അംഗീകാരമുള്ള ഏക സ്ഥാപനമാണ് ഇത്.   മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് അറുപതു പേർ ഒരുമിച്ച് ബിരുദദാനത്തിനർഹരായത്. രണ്ടു പേർ Diploma in Theology യിൽ നിന്നും, നാല്പത്തിയേഴ് പേർ Bachelor of Theology യിൽ നിന്നും പതിനൊന്നു പേർ Master of Divinity യിൽ നിന്നും ബിരുദധാരികളായി.


മുഖ്യാതിഥിയും IATA യുടെ ഡയറക്ടറുമായ റവ.ഡോക്ടർ സ്റ്റാലിൻ കെ. തോമസ് ഗ്രാജുവേഷനെ അഡ്ഡ്രസ് ചെയ്തു പ്രസംഗിച്ചു.

പാസ്റ്റർ കെ.ബി. ഷാജി ഗ്രാജുവേഷൻ ചെയ്തവർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.


തുടർന്ന് റജിസ്ട്രാർ വിൽസൺ ജോർജ്ജ് കോളേജിന്റെ കോഴ്‌സുകളെക്കുറിച്ചുള്ള കാര്യങ്ങളെ വിശദീകരിക്കുകയും അവസാനമായി ട്രഷറർ അബ്രഹാം വർഗ്ഗീസ് വോട്ട് ഓഫ് താങ്ക്സ് പറയുകയും ചെയ്തു.

RELATED STORIES